പെരിന്തൽമണ്ണ: അഞ്ചുവയസ്സുള്ള കുട്ടിയെ കൊണ്ട് മോട്ടോർ സൈക്കിൾ ഡ്രൈവിങ് പരിശീലനം നടത്തിയ രക്ഷിതാവിെൻറ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ഡിസംബർ 31ന് രാവിലെ മണ്ണാർക്കാട്-പെരിന്തൽമണ്ണ റൂട്ടിൽ കാപ്പ് മുതൽ തേലക്കാട് വരെ ചെറിയ കുട്ടിയെ മോട്ടോർ സൈക്കിൾ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിക്കുന്ന വിഡിയോ ദൃശ്യം സഹിതം നൽകിയ പരാതിയെ തുടർന്നാണ് നടപടി.
തേലക്കാട് സ്വദേശി അബ്ദുൽ മജീദിെൻറ ഡ്രൈവിങ് ലൈസൻസാണ് ഒരുവർഷത്തേക്ക് പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ സി.യു. മുജീബ് സസ്പെൻഡ് ചെയ്തത്.
പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് വർഗീസിന് കിട്ടിയ പരാതിയിൽ ജോയൻറ് ആർ.ടി.ഒയുടെ നിർദേശപ്രകാരം വിഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് നടപടി. വാഹനം ഓടിച്ചത് തേലക്കാട് സ്വദേശി അബ്ദുൽ മജീദാണെന്നും ഉപയോഗിച്ചിരുന്ന വാഹനം കെ.എൽ. 53 എഫ് 785 നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിളാണെന്നും കണ്ടെത്തി.
ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്നും ശിപാർശ സമർപ്പിച്ചു. ഇതുപ്രകാരം അബ്ദുൽ മജീദിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കൂടയുണ്ടായിരുന്നത് മകനാണെന്ന് സമ്മതിച്ചതിനെ തുടർന്ന് ലൈസൻസ് റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.