കാസർകോട്: ലൈഫ് സമ്പൂർണ ഭവനപദ്ധതിയിൽ ലൈഫ് മിഷൻ നേരിട്ടും വിവിധ വകുപ്പുകൾ മുഖേനയും നിർമിച്ച രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ജനുവരി 28ന് നടക്കും. മുഖ്യമന്ത്രി ഓൺലൈനായി നടത്തുന്ന പ്രഖ്യാപനത്തോടനുബന്ധിച്ച് തദ്ദേശ സ്ഥാപനതലത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് തനത് ഫണ്ട് ചെലവാക്കാം. ഇതുസംബന്ധിച്ച് ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെ അഭ്യർഥന പ്രകാരമാണ് സർക്കാർ തീരുമാനമെടുത്തത്.
ഗ്രാമപഞ്ചായത്തുകൾക്ക് പരമാവധി 25,000 രൂപ ചെലവഴിക്കാനാണ് യഥേഷ്ടാനുമതി. ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നിവക്ക് 10,000 രൂപ വീതം ചെലവഴിക്കാം. നഗരസഭകൾക്ക് 30,000 രൂപയും കോർപറേഷനുകൾക്ക് 50,000 രൂപയും ചെലവഴിക്കാമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.