കാട്ടാക്കട: ലൈഫ് ഭവന പദ്ധതിപ്രകാരം വീട് അനുവദിച്ചതിനെ തുടര്‍ന്ന് താമസിച്ചിരുന്ന കിടപ്പാടം പൊളിച്ചുമാറ്റിയ 111 കുടുംബങ്ങൾ പെരുവഴിയിലായി. പുതിയ വീട് നിര്‍മിക്കാനായി പഞ്ചായത്തുമായി കരാര്‍ എഴുതി വീട് നിര്‍മാണം തുടങ്ങി രണ്ട്ഘട്ടം പണവും നല്കി.
മേല്‍ക്കൂര കോണ്‍ക്രീറ്റിനായുള്ള മൂന്നാംഘട്ടം പണം നല്‍കാതായതോടെ നിര്‍മാണവും നിലച്ചു. ഇതോടെയാണ് പൂവച്ചല്‍ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച 111 കുടുംബങ്ങൾ പെരുവഴിയിലായത്.
പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ 950 കുടുംബങ്ങളുണ്ട്. ഇതിൽ ആദ്യഘട്ടത്തില്‍ 111 പേരോട് കരാര്‍ വെച്ച് പണി ആരംഭിക്കാൻ പറഞ്ഞു. ഭൂരിഭാഗം പേരും ലിന്റിൽ മട്ടം പൂർത്തിയാക്കി. കോൺക്രീറ്റിനുള്ള തുക ആവശ്യപ്പെട്ടിട്ട് പലരും പഞ്ചായത്തിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് ആറുമാസം കഴിഞ്ഞു.
ഭൂരിഭാഗം കുടുംബങ്ങളും ടാർപോളിനും തുണിയും മറച്ചുകെട്ടിയാണ് കിടന്നുറങ്ങുന്നത്. പ്രായമായ പെൺകുട്ടികളും, രോഗികളും ഉൾപ്പെടെയുള്ള നിരവധി പേരാണ് താമസിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്നത്. പഞ്ചായത്തിലെ ജനപ്രതിനിധികൾ പലതവണയായി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.