തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പ് 130 കോടി പ്രഖ്യാപിച്ചപ്പോഴും ചെലവിട്ടത് വകയിരുത്തിയതിന്റെ 40 ശതമാനം മാത്രം. ഈ സാമ്പത്തിക വര്‍ഷം ലൈഫ് പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയത് 717 കോടി രൂപയാണ്. ഇതില്‍ 160 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത്, പ്രഖ്യാപിച്ചതിന്റെ 22.4 ശതമാനം മാത്രം.
ലോക്സഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു തൊട്ടുമുമ്പ് ലൈഫ് ഭവന നിര്‍മാണ പദ്ധതിക്കായി 130 കോടി രൂപ അനുവദിച്ചെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
ഇതോടെ 290 കോടി രൂപയായി വകയിരുത്തൽ. ബജറ്റില്‍ പ്രഖ്യാപിച്ച 717 കോടി രൂപയില്‍ 427 കോടി രൂപ ഇനിയും നല്‍കണം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കേ ഇനി തുക അനുവദിക്കാനുമാകില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കാക്കിയാല്‍ ഇതിനു കഴിയുകയുമില്ല. 60 ശതമാനം തുകയും വെട്ടിച്ചുരുക്കിയെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചാണ് ഇപ്പോള്‍ തുക അനുവദിച്ചത്.
ഒമ്പതുലക്ഷം പേര് ലൈഫ് മിഷന് വീടിനുവേണ്ടി കാത്തുനില്‍ക്കുമ്പോഴാണ് 427 കോടി വെട്ടിച്ചുരുക്കിയത്. ലൈഫ് പദ്ധതിയില്‍ 2025 മാര്‍ച്ചോടെ അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.