ലൈറ്റ് മെട്രോ: സാമ്പത്തിക ബാധ്യത സംബന്ധിച്ച്​ കൂടുതൽ ആലോചന വേണം- തോമസ്​ ​െഎസക്​

ന്യൂഡൽഹി: സാമ്പത്തിക ബാധ്യത സംബന്ധിച്ച്​ ആലോചിക്കാതെ ലൈറ്റ് മെട്രോ അടക്കമുള്ള പദ്ധതികള്‍ ഏറ്റെടുക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത്തരം പദ്ധതികള്‍ സര്‍ക്കാരിന് കൂടുതല്‍ ബാധ്യതയാണ് വരുത്തിവെക്കുന്നതെന്നും അതുകൊണ്ട് കൂടുതല്‍ ആലോചന വേണമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. 

സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന വൻകിട പദ്ധതികൾ നടപ്പാക്കുന്നത്​ സംബന്ധിച്ച്​ കൂടുതല്‍ പഠനം നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കൂ. വന്‍കിട പദ്ധതികളും ഏറ്റെടുത്താലുണ്ടാകുന്ന ധനനഷ്ടം വര്‍ഷാവര്‍ഷം നികത്തുക എന്നുള്ളത് സര്‍ക്കാരിന് വലിയ ഭാരമാകും. അതുകൊണ്ട് സാങ്കേതികമായ സാധ്യതകള്‍ പരിശോധിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരി​​​​െൻറ പരിശോധന അടക്കം നടന്നു കൊണ്ടിരിക്കുന്നതേയുള്ളു എന്നും തോമസ്​ ​െഎസക്​ പറഞ്ഞു. 

Tags:    
News Summary - Light Metro- Thomas Issac - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.