തിരുവനന്തപുരം: ജൂൺ 30ന് മുമ്പ് സംസ്ഥാന സർക്കാർ മദ്യനയം പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ബാറുകൾ പൂട്ടിക്കുന്നതിലൂടെ ലഹരി ഒഴിവാക്കാനാകില്ല. ലഹരി നിർമാർജനമാണ് ലക്ഷ്യമിടുന്നതെന്നും ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു. കള്ളുചെത്ത് തൊഴിലാളികളുടെ സംരക്ഷണവും സർക്കാർ ഗൗരവമായാണ് കാണുന്നത്. ടോഡി ബോർഡ് രൂപവത്കരണത്തിനുള്ള നിയമ നിർമാണം നടത്തും. സംസ്ഥാനത്ത് ബാറുകളും കള്ളുഷാപ്പുകളും തുറക്കുന്നത് കോടതി വിധിയുടെ മാത്രം അടിസ്ഥാനത്തിലാണ്. സുപ്രീംകോടതിവിധി അനുസരിച്ചു മാത്രമേ ഇക്കാര്യത്തിൽ സർക്കാർ നിലപാടുകൾ കൈക്കൊണ്ടിട്ടുള്ളൂ. കെ. കരുണാകരൻ ഒരിക്കലും മദ്യനിരോധനം ലക്ഷ്യം െവച്ച് പ്രവർത്തിച്ചിട്ടില്ല. ഉദയഭാനു കമീഷൻ റിപ്പോർട്ടിലും അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ പരാമർശിക്കുന്നുണ്ട്. ലഹരിയിൽനിന്ന് ജനത്തെ പിന്തിരിപ്പിക്കേണ്ട കാര്യങ്ങളാണ് ചെയ്യേണ്ടത്. മദ്യവർജനം നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്.
തകർച്ച നേരിടുന്ന കള്ളുവ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കണം. ഇതരസംസ്ഥാന തൊഴിലാളികൾക്കുവേണ്ടി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. 15,000 രൂപ വരെ സൗജന്യ ചികിത്സയും രണ്ടുലക്ഷം രൂപ വരെ ഇൻഷുറൻസും ലഭിക്കുന്ന പദ്ധതി അടുത്തമാസം മുതൽ ആരംഭിക്കും. സംസ്ഥാനത്തെ 18 തൊഴിൽ മേഖലകളിലെ മിനിമംകൂലി പുതുക്കി നിശ്ചയിക്കുകയും പെൻഷൻ വർധിപ്പിക്കുകയും െചയ്തു. 1.10 കോടിപേർക്കാണ് ഇടത് സർക്കാർ കർഷക പെൻഷൻ നൽകിയത്. വിവിധ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴി 7964 പേർക്ക് തൊഴിൽ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.