എല്‍.ഡി.എഫ് സര്‍ക്കാറി​ന്‍റെ മദ്യനയം: കെ.ടി. ജലീലിനെതിരെ തവനൂരിൽ മദ്യനിരോധന സമിതിയുടെ വാഹനജാഥ

മലപ്പുറം: എല്‍.ഡി.എഫ് സര്‍ക്കാറി​െൻറ മദ്യനയത്തിനെതിരെ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ കേരള മദ്യനിരോധന സമിതി തവനൂർ നിയോജക മണ്ഡലത്തിൽ വാഹന ജാഥ നടത്തും. കെ.ടി. ജലീൽ തദ്ദേശഭരണ മന്ത്രിയായിരിക്കെയാണ് മദ്യം വ്യാപകമാക്കാൻ ഉത്തരവ് നൽകിയതെന്നും അദ്ദേഹത്തി​െൻറ പരാജയം ഉറപ്പാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ. അലവിക്കുട്ടി ബാഖവി, ജില്ല പ്രസിഡൻറ് അബ്​ദുല്‍ മജീദ് മാടമ്പാട്, പി.കെ. റഹീം, വി.പി. സഹീര്‍ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Liquor policy of the LDF government The anti-liquor committee will hold a motorcade against kt Jaleel in Thavanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.