കൽപറ്റ: ജില്ലയിലെ ആറ് ബീവറേജസ് ഔട്ട് ലെറ്റുകളിൽ മാത്രം തിരുവോണത്തലേന്ന് വിറ്റത് മൂന്നു കോടിയിലധികം രൂപയുടെ മദ്യം. ഇത് ജില്ലയിലെ ബെവ്കോ ഔട്ട്ലെറ്റുകളിലെ കണക്ക് മാത്രം.
ബാറുകളിലേതുംകൂടി കൂട്ടിയാൽ ഏതാണ്ട് ആറു കോടിയിലധികം വരും. ഏറ്റവും കൂടുതൽ വിൽപന നടന്നത് കൽപറ്റയിലും കുറവു നടന്നത് അമ്പലവയലിലുമാണ്. കൽപറ്റ ഔട്ട്ലെറ്റിൽ 66 ലക്ഷത്തിെൻറയും മാനന്തവാടിയിൽ 64, ബത്തേരിയിൽ 33, പുൽപള്ളിയിൽ 42, പനമരത്ത് 43 ലക്ഷത്തിെൻറയും കച്ചവടം നടന്നു. ഇതിന് സമാനമായി ജില്ലയിലെ ബാറുകളിലും മദ്യവിൽപന നടന്നിട്ടുണ്ട്.
ബാറുകളിൽ കൂടുതൽ വിൽപന നടന്നതായാണ് വിവരം. എങ്കിൽ ആറു കോടിയിലധികം രൂപയുടെ മദ്യം തിരുവോണത്തിന് ചെലവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.