കോട്ടയം: സാക്ഷരത മിഷൻ സ്റ്റേറ്റ് പബ്ലിക് റിലേഷൻസ് ഓഫിസറെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ പിരിച്ചുവിട്ടു.
അതിന് മുമ്പ് ധനവകുപ്പ് നിശ്ചയിച്ചത് പത്താംക്ലാസ് യോഗ്യതയുടെ മിനിമം വേതനവും. മിനിമം വേതന പട്ടികയിലെ കാറ്റഗറി അഞ്ച് പ്രകാരം ലിറ്ററസി ടീച്ചർമാരുടെ (സാക്ഷരത പ്രേരക്) വേതനമായ 22,000 രൂപയാണ് അനുവദിച്ചിരുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന ആക്ഷേപവും ഉയർന്നു.
ബി.കോം ഡിഗ്രിയും ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമയും പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ 15 വർഷത്തെ മാധ്യമ പ്രവർത്തന പരിചയവും ഉള്ള പ്രദീപ്കുമാറിനെയാണ് പത്താംക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുള്ള സാക്ഷരത പ്രേരക്മാരുടെ ഗണത്തിൽപെടുത്തിയത്.
സാക്ഷരത മിഷനിൽ തന്നെ പബ്ലിക് റിലേഷൻസ് ഓഫിസറായി ആറുവർഷത്തിനു മുകളിൽ പ്രവൃത്തി പരിചയവും ഇദ്ദേഹത്തിനുണ്ട്. സർക്കാറിെൻറ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസിദ്ധീകരണങ്ങളിൽ സാക്ഷരത - തുടർവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്തെ സാക്ഷരത മിഷൻ ഭരണസമിതി 40,500 രൂപ നിശ്ചയിച്ച് ധനവകുപ്പിൽ ശിപാർശ സമർപ്പിച്ചെങ്കിലും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ വേതനം വെട്ടിക്കുറച്ചു. വേതന വർധനക്കുള്ള തുക സാക്ഷരത മിഷെൻറ തനത് ഫണ്ടിൽനിന്നാണ് വകയിരുത്തുന്നത്.
ധനവകുപ്പിന് നേരിട്ട് ബാധ്യത ഇല്ലെന്നിരിക്കെയാണ് ഈ നടപടി. താൽക്കാലിക, കരാർ ജീവനക്കാർക്ക് സർക്കാറിലെ അതേ സ്ഥിരം തസ്തികയിലെ വേതനം അനുവദിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ കൃത്രിമ മാനദണ്ഡം ഉണ്ടാക്കരുതെന്നും സുപ്രീംകോടതി ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.
രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ കേരളയിൽ പബ്ലിക് റിലേഷൻസ് ഓഫിസറുടെ സമാന തസ്തികയിൽ നൽകുന്ന വേതനം 43,155 ആണ്. ഇതേ യോഗ്യതയിലുള്ള കുടുംബശ്രീ പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികയിലും 40000ത്തിനും 45000ത്തിനും ഇടയിലാണ് വേതനം.
വേതന വിവേചനം നിരന്തരം ചോദ്യം ചെയ്തതിനാണ് െതരഞ്ഞെടുപ്പിന് മുന്നോടിയായി പിരിച്ചുവിട്ട് പ്രതികാര നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.