സാഹിത്യോത്സവങ്ങൾ: സർക്കാർ സഹായം ഡി.സിക്ക് മാത്രം, നൽകിയത് 65 ലക്ഷത്തോളം രൂപ

കോഴിക്കോട്: കേരളമൊട്ടാകെ വിവിധ സാംസ്കാരിക കൂട്ടായ്മകളും പ്രസാധകരും സർവകലാശാലകളുമെല്ലാം സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുമ്പോഴും സർക്കാറി​ന്റെ സാംസ്കാരിക വകുപ്പ് ധനസഹായം ലഭിക്കുന്നത് വൻകിട പ്രസാധകന് മാത്രം.

ഡി.സി ബുക്സിന്റെ നിയന്ത്രണത്തിലുള്ള ഡി.സി കിഴക്കേമുറി ഫൗണ്ടേഷന് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 65 ലക്ഷത്തോളം രൂപ നൽകിയെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിൽ സാംസ്കാരിക വകുപ്പ് സാംസ്കാരിക വകുപ്പ് വെളിപ്പെടുത്തുന്നത്. 2017-18,2018-19, 2019-20 സാമ്പത്തിക വർഷങ്ങളിൽ 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. 2022-23 വർഷം അഞ്ചു ലക്ഷം രൂപ നൽകി.

ഇതിന് പുറമെ കാട്ടാക്കട കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന കാട്ടാൽ പുസ്തക മേളക്ക് 2017-18 സാമ്പത്തിക വർഷം അഞ്ച് ലക്ഷം രൂപയും 2022-23 വർഷത്തിൽ ഒരു ലക്ഷം രൂപയും അനുവദിച്ചു,

Tags:    
News Summary - Literary Festivals: Government Assistance to D.C. Only

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.