കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് ശനിയാഴ്ച അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, അമ്പലമേട്, ചേരാനല്ലൂർ, കണ്ണമാലി, തോപ്പുംപടി പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
പൂണിത്തുറ വില്ലേജ് പേട്ട ഭാഗത്ത് ചമ്പക്കര-പേട്ട റോഡിലൂടെ കെ.എൽ-44-538- നമ്പർ വാഹനത്തിൽ നിന്നും മലിനജലം റോഡിലൂടെ ഒഴുക്കിയതിനു കോതമംഗലം പാലക്കൽ വീട്ടിൽ ജിനു പി. ഏലിയാസി (47) നെ പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുന്നത്തുനാട് വില്ലേജ് പെരിങ്ങാല, പിണർമുണ്ട ഭാഗത്ത് ഇഫ്ത്താർ ഹോട്ടലിനു സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് കുന്നത്തുനാട് വില്ലേജ് മത്രക്കാട്ടു വീട്ടിൽ പി. വി മൂസ (56) യെ പ്രതിയാക്കി അമ്പലമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇടപ്പള്ളി റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം സര്‍വ്വീസ് റോഡില്‍ മാലിന്യം നിക്ഷേപിച്ചതിന് വെസ്റ്റ് ബംഗാൾ, മുർഷിദബാദ് സ്വദേശി സൂരുജി (28)നെ പ്രതിയാക്കി ചേരാനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പള്ളൂരുത്തി വില്ലേജില്‍ ചെറിയകടവ് പള്ളിക്ക് സമീപം കടൽത്തീരത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് പള്ളുരുത്തി വില്ലേജ്, കണ്ണമാലി, വാഴക്കൂട്ടത്തിൽ വീട്ടിൽ മേഴ്‌സി ആന്റണി (55) യെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
കെ.എൽ -17-4119 നമ്പർ സ്ക്കൂട്ടറിൽ തോപ്പുംപടി വില്ലേജ് കരുവേലിപ്പടി ഗവ. ആശുപത്രി ജംഗ്ഷനു സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം ചുള്ളിക്കൽ സ്വദേശി കെ. ഇ നൗഫലി(41)നെ പ്രതിയാക്കി തോപ്പുംപടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.