മാലിന്യം തള്ളൽ: രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി തുടരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ചൊവ്വാഴ്ച രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ കണ്ണമാലി, ഹാർബർ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

പള്ളുരുത്തി മുണ്ടൻവേലി കളത്തറ എസ്.ഡി.പി.വൈ സ്കൂളിന് സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് പുല്ലാർ ദേശം റോഡിൽ മാഹിൻ ഇല്ലത്ത് വീട്ടിൽ റെജീഷിനെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

രാമേശ്വരം എൽ.സി ഗേറ്റിനു സമീപം ശ്മശാനത്തിന് അടുത്ത് പൊതു റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് രാമേശ്വരം അഴകിയ കാവ് ലൈനിൽ തണ്ടാശ്ശേരി പറമ്പിൽ രാജേഷിനെ പ്രതിയാക്കി ഹാർബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Littering: Two cases registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.