തിരുവനന്തപുരം: വായ്പ പരിധി അഞ്ച് ശതമാനമായി ഉയർത്തുന്നതോടെ ഇക്കൊല്ലം സംസ്ഥാനത്തിന് 18,087 കോടി കൂടി വായ്പ എടുക്കാനാകും. വായ്പ പരിധി മൂന്നിൽനിന്ന് അഞ്ച് ആക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
പുതിയ സാമ്പത്തിക വർഷത്തിൽ 9,000 കോടി ഇതിനകം കടമെടുത്തുകഴിഞ്ഞു. 24,491 കോടിയാണ് ഇക്കൊല്ലം വായ്പയായി ബജറ്റിൽ ലക്ഷ്യമിട്ടത്. പകുതിയോളം ഒന്നര മാസം കൊണ്ട് തന്നെ എടുത്തുകഴിഞ്ഞു. കോവിഡിൽ വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ മുന്നോട്ടുപോവുക ദുഷ്കരമാണ്. എന്നാൽ 18,087 കോടി കൂടി കടമെടുക്കാൻ കഴിയുന്നതോടെ പ്രതിസന്ധി മറികടക്കാനാകും.
വായ്പ പരിധി ഉയർത്തൽ സ്വാഗതം ചെയ്യുന്നതായും ഭരണ സ്തംഭനം ഒഴിവാക്കാൻ സഹായകമാകുമെന്നും മന്ത്രി തോമസ് െഎസക് പ്രതികരിച്ചു. സംസ്ഥാനത്ത് 35,000 കോടിയുടെ വരുമാന ഇടിവാണ് കോവിഡ് മൂലം കണക്കാക്കുന്നത്. പകുതിയാണ് വായ്പ പരിധി ഉയർത്തിയതിലൂടെ ലഭിക്കുക. അധിക വായ്പക്ക് നിബന്ധനകൾ അംഗീകരിക്കാനാകില്ല. അവ പിൻവലിക്കണം. സംസ്ഥാന സർക്കാറിെൻറ മുൻഗണനക്കനുസരിച്ച് പണം വിനിയോഗിക്കാനാകണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതും. വൈദ്യുതി മേഖലയിലെ പരിഷ് കരണം, പൊതുമേഖല സ്ഥാപനങ്ങളെ ഇല്ലാതാകുന്ന നിർദേശങ്ങൾ എന്നിവ അംഗീകരിക്കാനാകില്ല. അവ അടിച്ചേൽപിക്കാൻ അവസരമായി ഇത് ഉപയോഗപ്പെടുത്തരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.