കൊച്ചി: സിനിമ ടിക്കറ്റുകളിൽനിന്ന് മൂന്നുരൂപ വിനോദ നികുതി സെസ്സ് പിരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അവകാശമുണ്ടെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ചും.
സെസ്സ് പിരിക്കൽ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ ബാധിക്കുന്നതല്ലെന്നും സിനിമ കാണാൻ ടിക്കറ്റ് എടുക്കുന്നവരിൽനിന്ന് തിയറ്ററുകൾ സെസ്സ് പിരിച്ചുകൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സെസ്സ് പിരിക്കുന്നത് അംഗീകരിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും പി.വി. ബഷീറും നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. സെസ്സ് പിരിക്കുന്നത് സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധിക്കുവേണ്ടിയാണെന്നും 2010ലെ കേരള കൾചറൽ ആക്ടിവിസ്റ്റ് വെൽഫെയർ ഫണ്ട് ആക്ട് പ്രകാരം സെസ്സ് പിരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.