ഉ​ല്ലാ​സ് തോ​മ​സ് ഷൈ​നി ജോ​ർ​ജ്

എറണാകുളത്ത്​ പഞ്ചായത്തുകളിൽ യു.ഡി.എഫിന്​ നേട്ടം

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു.​ഡി.​എ​ഫി​ന്​ മേ​ൽ​ക്കൈ. 82 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 46ൽ ​യു.​ഡി.​എ​ഫും 30ൽ ​എ​ൽ.​ഡി.​എ​ഫും ഭ​ര​ണം പി​ടി​ച്ച​പ്പോ​ൾ ട്വ​ൻ​റി20 സാ​ര​ഥി​ക​ളാ​യ വ​നി​ത​ക​ളാ​ണ്​​ നാ​ല്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ധ്യ​ക്ഷ​രാ​യ​ത്.

ക്വോ​റം തി​ക​യാ​ത്ത​തി​നാ​ൽ വെ​ങ്ങോ​ല, വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ഴ​ക്കു​ളം ബ്ലോ​ക്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ വ്യാ​ഴാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി. അ​ഞ്ച്​ അം​ഗ​ങ്ങ​ളു​ള്ള യു.​ഡി.​എ​ഫും നാ​ല്​ അം​ഗ​ങ്ങ​ളു​ള്ള ട്വ​ൻ​റി20​യും വി​ട്ടു​നി​ന്ന​തോ​ടെ​യാ​ണ്​ വാ​ഴ​ക്കു​ളം ബ്ലോ​ക്കി​ൽ ​േക്വാ​റം തി​ക​യാ​തെ പോ​യ​ത്. വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ ബ​ഹി​ഷ്‌​ക​രി​ക്കു​ക​യും വെ​ങ്ങോ​ല​യി​ല്‍ എ​ല്‍.​ഡി.​എ​ഫ്, ട്വ​ൻ​റി 20 അം​ഗ​ങ്ങ​ളും ഒ​രു ലീ​ഗ്​ പ്ര​തി​നി​ധി​യും വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്​​ത​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ലും ​േക്വാ​റം തി​ക​ഞ്ഞി​ല്ല.

14 ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന 13 എ​ണ്ണ​ത്തി​ൽ ഏ​ഴി​ട​ത്ത്​ യു.​ഡി.​എ​ഫി​നും ആ​റി​ട​ത്ത്​ എ​ൽ.​ഡി.​എ​ഫി​നു​മാ​ണ്​ ഭ​ര​ണം. ആ​യ​വ​ന, ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്​ പ്ര​സി​ഡ​ൻ​റു​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.


ആ​യ​വ​ന​യി​ൽ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം മു​സ്​​ലിം​ലീ​ഗി​നും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം സി.​പി.​എ​മ്മി​നും ല​ഭി​ച്ച​പ്പോ​ൾ ക​ടു​ങ്ങ​ല്ലൂ​രി​ൽ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം കോ​ൺ​ഗ്ര​സി​നും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം സി.​പി.​ഐ​ക്കു​മാ​ണ്. ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ പി​ന്തു​ണ​യോ​ടെ ​കോ​ൺ​ഗ്ര​സി​ലെ അ​ന്ന​മ്മ ആ​ൻ​ഡ്രൂ​സ്​ പ്ര​സി​ഡ​ൻ​റാ​യി.

നെ​ടു​മ്പാ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​നാ​യ സ്വ​ത​ന്ത്ര​ൻ പി.​വി. കു​ഞ്ഞും പൈ​ങ്ങോ​ട്ടൂ​രി​ൽ സ്വ​ത​ന്ത്ര സി​സി ജ​യ്സ​ണും യു.​ഡി.​എ​ഫ്​ പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ൻ​റു​മാ​രാ​യി. എ​ട​ത്ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സി.​പി.​എ​മ്മി​ലെ പ്രീ​ത കു​ഞ്ഞു​മോ​ൻ എ​തി​രി​ല്ലാ​തെ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഉല്ലാസ് തോമസ് പ്രസിഡൻറ്​; ഷൈനി ജോർജ്​ വൈസ്​ പ്രസിഡൻറ്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റാ​യി യു.​ഡി.​എ​ഫി​ലെ ഉ​ല്ലാ​സ് തോ​മ​സും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക്​ ഷൈ​നി ജോ​ർ​ജ്​ ചി​റ്റി​ന​പ്പി​ള്ളി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​രു​വ​രും കോ​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി​ക​ൾ. ​ആ​കെ 27 അം​ഗ​ങ്ങ​ളി​ൽ 16 വോ​ട്ട്​ വീ​തം ഇ​വ​ർ നേ​ടി. ട്വ​ൻ​റി20 അം​ഗ​ങ്ങ​ളാ​യ ര​ണ്ട് പേ​ർ​ വി​ട്ടു​നി​ന്നു. എ​ൽ.​ഡി.​എ​ഫ്​ പ്ര​സി​ഡ​ൻ​റ്​​ സ്ഥാ​നാ​ർ​ഥി എ.​എ​സ്. അ​നി​ൽ​കു​മാ​റും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നാ​ർ​ഥി ശാ​ര​ദ മോ​ഹ​നും ഒ​മ്പ​തു വോ​ട്ട്​ വീ​തം നേ​ടി. ഐ ​ഗ്രൂ​പ്പു​കാ​ര​നാ​യ ഉ​ല്ലാ​സ് ആ​ദ്യ മൂ​ന്നു​വ​ർ​ഷ​വും എ ​ഗ്രൂ​പ്പു​കാ​ര​നാ​യ മ​നോ​ജ്​ മൂ​ത്തേ​ട​ൻ ര​ണ്ടു​വ​ർ​ഷ​വും പ്ര​സി​ഡ​ൻ​റാ​കു​മെ​ന്നാ​ണ്​ ധാ​ര​ണ. ക​റു​കു​റ്റി​യി​ൽ​നി​ന്നാ​ണ്​ ഷൈ​നി ജോ​ർ​ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Tags:    
News Summary - local body election updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.