കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി സംവരണം ചെയ്യുന്ന രീതി ഭരണഘടന സംവരണ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്ന് ഹൈകോടതി. സംവരണം മൂന്നിലൊന്നിൽ കുറയരുതെന്ന ഭരണഘടന വ്യവസ്ഥ നടപ്പാക്കുന്നതിലൂടെ ഉറപ്പു വരുത്തേണ്ട സംവരണ റൊട്ടേഷൻ രീതി 50 ശതമാനത്തിലേെറ സംവരണം അനുവദിക്കുന്ന നിലവിലെ സമ്പ്രദായത്തിലൂടെ സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുകയാണെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.
അധ്യക്ഷ പദവി തുടർച്ചയായി സംവരണമായ തദ്ദേശ സ്ഥാപനങ്ങളിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ടാണ് സിംഗിൾബെഞ്ചിെൻറ നിരീക്ഷണം. തിരുവനന്തപുരത്തെ കരകുളം, നന്ദിയോട്, കൊല്ലത്തെ തൃക്കോവിൽ വട്ടം, പത്തനംതിട്ടയിലെ കടമ്പനാട്, ഇടുക്കിയിലെ കുമളി, എറണാകുളത്തെ ഐക്കരനാട്, മലപ്പുറത്തെ വണ്ടൂർ, പാണ്ടിക്കാട്, കുറ്റിപ്പുറം, കോഴിക്കോട്ടെ കുന്ദമംഗലം പഞ്ചായത്തുകളിലെയും, മലപ്പുറത്തെ മഞ്ചേരി, കൊണ്ടോട്ടി, വയനാട്ടിലെ മാനന്തവാടി, എറണാകുളത്തെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷ പദവി മൂന്നാം തവണയും സംവരണമാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്.
ഭരണഘടന വ്യവസ്ഥകൾ പാലിക്കാതെയുള്ള സംവരണ രീതി നിയമ വിരുദ്ധവും നിലനിൽക്കാത്തതുമാണ്. സംവരണ വിഭാഗക്കാരല്ലാത്ത അംഗങ്ങൾക്ക് സ്ഥിരമായി അധ്യക്ഷ പദവി നിഷേധിക്കുന്നത് സ്വേച്ഛാപരമാണ്-ഹൈകോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.