കളഞ്ഞുകിട്ടിയ പഴ്സ് തിരികെ നല്‍കി യുവതി മാതൃകയായി

ആലപ്പുഴ; കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കിടെ കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് തിരികെ നല്‍കി യുവതി. എറണാകുളം ഞാറക്കല്‍ സ്വദേശിനി അലീനക്കാണ് ബസി‍ൻെറ സീറ്റിനടിയില്‍നിന്ന്​ പണമടങ്ങിയ പഴ്സ് കിട്ടിയത്. ഞായറാഴ്ച രാത്രി 7.30 ഓടെ പഴ്സ് ആലപ്പുഴ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിച്ചു. എസ്.ഡി കോളജ് സ്റ്റോപ്പില്‍നിന്നാണ് ബസില്‍ കയറിയതും പഴ്സ് കാണുന്നതും. പഴ്‍സില്‍ 15,800 രൂപ, എ.ടി.എം കാര്‍ഡുകള്‍, പി.എസ്‍.സി പരീക്ഷയെഴുതിയ വിവരങ്ങള്‍ തുടങ്ങിയവയുണ്ടായിരുന്നു. രേഖകളില്‍ നിന്നും കഞ്ഞിക്കുഴി സ്വദേശിനി ആര്യയുടെതാണെന്ന വിവരം ലഭിച്ചു. എസ്.ഡി കോളജ് വിദ്യാര്‍ഥിനിയാണ് ആര്യ. പൊലീസുകാര്‍ പഴ്സ് പരിശോധിച്ചപ്പോള്‍ കിട്ടിയ ഫോണ്‍ നമ്പറിലൂടെ വിളിച്ചു. ഈ സമയം ആര്യ കെ.എസ്ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പഴ്സ് അന്വേഷിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ആര്യക്ക് കൈമാറി. സ്വകാര്യ കമ്പനിയുടെ സെയില്‍സ് റെപ്രസന്‍റേറ്റീവ് ആണ് അലീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.