ചാരുംമൂട്: സ്മൈൽ ഫൗണ്ടേഷൻെറ 'ഹരിതം പദ്ധതി' എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി ഷേഖ് ഹസൻ ഖാൻ ഉദ്ഘാടനം ചെയ്തു. പാലമേൽ പഞ്ചായത്ത് പ്രസിഡന്‍റ് വി. വിനോദ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ഡയറക്ടർ ജെ. ഹാഷിം പരസ്ഥിതി സന്ദേശം നൽകി. പദ്ധതി നടത്തിപ്പിനായുള്ള വൃക്ഷത്തൈകൾ വള്ളികുന്നം അരീക്കര എൽ.പി സ്കൂളിനു വേണ്ടി ഹെഡ്മിസ്ട്രസ് പത്മജ ദേവിയും നൂറനാട് സി.ബി.എം എച്ച്.എസ് സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകൾക്കുള്ള തൈകൾ അധ്യാപകൻ യദുകൃഷ്ണയും ഉളുക്കാട് ആർ.സി.വി.എൽ സ്കൂളിനുവേണ്ടി സീനിയർ അധ്യാപകൻ എസ്. അഭിലാഷും ഏറ്റുവാങ്ങി. സൗജന്യ വൃക്ഷത്തൈകളുടെ വിതരണം സ്മൈൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ. ആനി നിർവഹിച്ചു. എൽ. സജികുമാർ പുതുശ്ശേരിൽ സംസാരിച്ചു. ഫോട്ടോ: നൂറനാട് സ്മൈൽ ഫൗണ്ടേഷൻെറ ഹരിതം പദ്ധതി ഷേഖ് ഹസൻ ഖാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.