അരൂരിൽ സി.പി.എം-സി.പി.ഐ പോര് മുറുകുന്നു

അരൂർ: ഇടത്​ വിദ്യാർഥി സംഘടനകൾ തമ്മിൽ ഉടലെടുത്ത സംഘർഷം സി.പി.എം -സി.പി.ഐ പോരിലേക്ക്. ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്​ മുന്നിൽ കഴിഞ്ഞദിവസം ഇടതു വിദ്യാർഥി-യുവജന സംഘടനകൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴുപേർക്ക് പരിക്കേറ്റിരുന്നു. എ.ഐ.എസ്.എഫ് നേതാവ് അൽത്താഫിനെ തുറവൂർ ഗവ. ആശുപത്രിയിലും തുടർന്ന്​ വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. എ.ഐ.വൈ.എഫ് നേതാവ് അനീഷി‍ൻെറ പരിക്കും ഗുരുതരമാണെന്ന് സി.പി.ഐ നേതാക്കൾ പറഞ്ഞു. അനീഷിനെയും ആലപ്പുഴയിലേക്ക് മാറ്റി. മർദനത്തിൽ പ്രതിഷേധിച്ച്​​ അരൂർ മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ സി.പി.ഐ പ്രകടനം നടത്തി. സ്കൂൾ തുറക്കുന്ന ദിവസം ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്​ മുന്നിൽ കൊടി സ്ഥാപിക്കുന്നത് സംബന്ധിച്ച തർക്കമാണ്​ തുടക്കം. രമ്യമായി പരിഹരിക്കാവുന്ന പ്രശ്നം മർദനത്തിലേക്കും വിവാദത്തിലേക്കും വലിച്ചിഴച്ചതാണ് കാര്യങ്ങൾ വഷളാക്കിയത്​. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ സി.പി.എം ജില്ല നേതൃത്വം ഇടപെട്ടില്ലെങ്കിൽ മണ്ഡലത്തിൽ സി.പി.ഐ -സി.പി.എം ബന്ധം കൂടുതൽ ഉലയാനാണ് സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.