മാന്നാർ: ലോകത്തിലെ മാറ്റങ്ങൾക്കൊപ്പം നമുക്കും മാറാൻ കഴിയണമെന്നും അവയെ ഉൾക്കൊള്ളാൻ കഴിയുന്ന വിദ്യാഭ്യാസമാണ് നാടിനാവശ്യമെന്നുo മന്ത്രി സജി ചെറിയാൻ. എലമെന്ററി അധ്യാപക വിദ്യാഭ്യാസമേഖലയിലെ അധ്യാപകരുടെ അക്കാദമികഫോറമായ എജുഫോർട്ടിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എജുഫോർട്ട് ഇൻ പ്രസിഡന്റ് ഫാദർ ജോൺകുട്ടി അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ്ചെയർമാൻ ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ്‍ മുഖ്യാതിഥി ആയിരുന്നു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ ടെക്‌നോളജി ഡയറക്ടർ അബുരാജ്, എ.ആർ. സ്മാരകസമിതി ചെയർമാൻ പ്രഫ. പി.ഡി. ശശിധരൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ്അംഗം ജി.കൃഷ്ണകുമാർ, നായർസമാജം സ്‌കൂൾസ് മാനേജർ കെ.ആർ. രാമചന്ദ്രൻ നായർ, പ്രസിഡന്റ് കെ.ജി. വിശ്വനാഥൻനായർ എന്നിവർ അംസാരിച്ചു. എജുഫോർട്ട്. ഇൻ സെക്രട്ടറി സിന്ധു.എസ് സ്വാഗതവും ജോ.സെക്രട്ടറി റാണി.എൽ നന്ദിയും പറഞ്ഞു. സർവിസിൽനിന്നും വിരമിച്ച ടീച്ചർ എജുക്കേറ്റർമാരെ ചടങ്ങിൽ ആദരിച്ചു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.