മാന്നാർ: സാഹിത്യ കലാപരിഷത്തിന്റെ ഈ വർഷത്തെ സീനിയർ സ്കോളർഷിപ് കഥകളിയിൽ മാളവിക അജികുമാറിന് ലഭിച്ചു. പ്രശസ്ത കഥകളി വിദ്വാൻ കലാശ്രീ ഏവൂർ രാജേന്ദ്രൻ പിള്ളയുടെ ശിക്ഷണത്തിലാണ് 18 വർഷമായി പരിശീലനം നടത്തി വരുന്നത്. 48,000 രൂപവീതം രണ്ട് വർഷത്തേക്ക് സ്കോളർഷിപ് ലഭിക്കും. മോഹിനിയാട്ടം, ഭരതനാട്യം, കർണാടക സംഗീതം എന്നിവയിലും പ്രവീണയായ ബഹുമുഖ പ്രതിഭയാണ് മാളവിക. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജിൽനിന്നും മാസ്റ്റേഴ്സ് ഡിഗ്രി കഴിഞ്ഞു. എയ്‌മ നാഷനൽ വൈസ് പ്രസിഡന്റ് അജികുമാർ മേടയിലിന്റെയും മാന്നാർ കുട്ടമ്പേരൂർ ശാന്തിനിവാസിൽ ശാലിനി അജികുമാറിന്‍റെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.