ആശുപത്രി പരമ്പര -ഭാഗം രണ്ട്​

ജനറൽ ആശുപത്രിക്കും വേണം കൂടുതൽ 'ആരോഗ്യം' ആലപ്പുഴ: പനിയും ചുമയും വന്നാൽപോലും ആളുകൾ നേരെ പായുന്നത്​ ആലപ്പുഴ മെഡിക്കൽ കോളജ്​ആശുപത്രിയിലേക്കാണ്​. നഗരഹൃദയത്തിലെ 'ജനറൽ ആശുപത്രി' ഒഴിവാക്കിയിട്ടാണ്​ ഈ യാത്ര. കോവിഡ്​കാലത്ത​ുപോലും ഈ പതിവിന്​​ മാറ്റമുണ്ടായിട്ടില്ല. വേണ്ടത്ര ഡോക്​ടർമാരും സൗകര്യവുമില്ലാത്തതിനാൽ മെച്ചപ്പെട്ട ചികിത്സ​ നിഷേധിക്കുമോയെന്ന നാട്ടുകാരുടെ ഭയമാണ്​ ഇതിനുപിന്നിൽ. ജനറൽ ആശുപത്രിയെന്ന ബോർഡിലെ പദവി മാത്രമാണുള്ളത്​. വിദഗ്ധചികിത്സക്ക്​ ആലപ്പുഴയിൽ ഇപ്പോഴും സംവിധാനമില്ലെന്നതാണ്​ യാഥാർഥ്യം. ജില്ലയിൽ ഏറ്റവും കൂടുതൽ പഴക്കംചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആതുരാലയമാണിത്​. മെഡിക്കൽ കോളജിന് സമാനമായി സൗകര്യങ്ങൾ വർധിപ്പിച്ച് നിലവാരം ഉയർത്തുമെന്ന പ്രഖ്യാപനത്തിന് 12 വർഷത്തെ പഴക്കമുണ്ട്. ആധുനിക ചികിത്സ ഉപകരണങ്ങൾ വാങ്ങിയും ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും പുതിയ തസ്തികകൾ സൃഷ്​ടിച്ചും നിലവാരമുയർത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇ​േപ്പാഴും വാഹനാപകടത്തിൽ പരിക്കേൽക്കുന്നവരുടെ ജീവൻ രക്ഷിക്കാനുള്ള സംവിധാനം പോലുമില്ല. 10 കി.മീ. അകലെയുള്ള വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി തന്നെയാണ് ഇപ്പോഴും ആശ്രയം. ഉദ്ഘാടനം കഴിഞ്ഞിട്ടും േട്രാമാകെയർ യൂനിറ്റി​ൻെറ പ്രവർത്തനവും അവതാളത്തിലാണ്​. ആവശ്യത്തിന്​ ഡോക്ടർമാരും നഴ്സുമാരും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ആധുനിക രക്തബാങ്ക്, ട്രോമാ കെയർ യൂനിറ്റ് എന്നിവക്കായി വാങ്ങിയ ഉപകരണങ്ങളും നാശത്തിെ​ൻെറ വക്കിലാണ്. ആലപ്പുഴ നഗരസഭക്കാണ് ആശുപത്രിയുടെ ചുമതല. 60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾതന്നെയാണ് ജനറൽ ആശുപത്രിയു​െട പ്രധാന പരിമിതി. മഴപെയ്താൽ പലതും ചോർന്നൊലിക്കും. കോവിഡ്കൂടി എത്തിയതോടെ കാര്യങ്ങൾ ദുസ്സഹമായി. കേരളത്തിലെ ആദ്യ സ്വാശ്രയ മെഡിക്കൽ കോളജി​ൻെറ തുടക്കവും ഈ ആശുപത്രിയിൽനിന്നാണ്​. 1961ലെ നെഹ്റു ട്രോഫി ജലമേളയുടെ ഉദ്ഘാടന പ്രസംഗത്തിൽ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് ആലപ്പുഴയിൽ സ്വകാര്യ മെഡിക്കൽ കോളജ് വരു​െമന്ന പ്രഖ്യാപനം നടത്തിയത്. 1963ൽ തിരുമല ദേവസ്വത്തി​ൻെറ കീഴിൽ​ ടി.ഡി മെഡിക്കൽ കോളജ് പിറവിയെടുത്തപ്പോൾ നേര​ത്തേയുണ്ടായിരുന്ന നഗരത്തിലെ ആശുപത്രി മെഡിക്കൽ കോളജി​ൻെറ ഭാഗമായി. വർഷങ്ങളോളം ആശുപത്രിയും മെഡിക്കൽ കോളജും രണ്ടിടത്തായി പ്രവർത്തിച്ചു. രണ്ടും ഒരുകോമ്പൗണ്ടിൽതന്നെ വേണമെന്ന നിയമം പ്രാബല്യത്തിലായിട്ടും കുലുക്കമുണ്ടായില്ല. ഒടുവിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ്​ പല ഘട്ടങ്ങളായി മാറ്റാൻ തീരുമാനിച്ചത്​. 2007ൽ ആദ്യഘട്ടമായി കുട്ടികളുടെ മെഡിസിൻ, ത്വക്ക്​, കാൻസർ ഉൾപ്പെടെ അഞ്ച് വിഭാഗങ്ങൾ വണ്ടാനത്തേക്ക് മാറ്റി. അക്കാലത്ത് പ്രസവ ശസ്ത്രക്രിയ കഴിഞ്ഞവർ നഗരത്തിലെ ആശുപത്രിയിലും ചികിത്സവേണ്ട കുഞ്ഞുങ്ങൾ കിലോമീറ്റർ ദൂരെ വണ്ടാനത്തുമാണ്​ കഴിഞ്ഞിരുന്നത്​. ചികിത്സയുടെ പേരിൽ അമ്മയും കുഞ്ഞും തമ്മിലുള്ള അകലം വർധിച്ചതോടെ എതിർത്തും അനുകൂലിച്ചും നിരവധി സമരങ്ങൾ അരങ്ങേറി. 2010ൽ ബാക്കിയുണ്ടായിരുന്ന വിഭാഗങ്ങളും മാറിയതോടെയാണ്​​ 'പ​ഴയ മെഡിക്കൽ കോളജ്​'​ എന്ന പേരും ​പെരുമയും നഷ്​ടമായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.