തുറവൂർ: ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം . തുറവൂർ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ഹോട്ടലാണ് പൂട്ടിയത്. തുറവൂർ കവലക്ക് തെക്ക് ആലക്കാപറമ്പിലാണ് പഞ്ചായത്തിന്‍റെ കീഴിലുള്ള ജനകീയ ഹോട്ടൽ ആരംഭിച്ചത്. ഉദ്ഘാടനശേഷം രണ്ടാഴ്ചയോളം പ്രവർത്തിച്ചെങ്കിലും പിന്നീട് അടച്ചുപൂട്ടുകയായിരുന്നു. ജീവനക്കാരുടെ അസൗകര്യമാണ് അടച്ചുപൂട്ടിയതിന് കാരണമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ, ആവശ്യത്തിന് ഫണ്ട് ലഭ്യമാകാത്തതാണ് ഹോട്ടൽ നടത്തിക്കൊണ്ടുപോകാൻ സാധിക്കാത്തതിന് കാരണമെന്ന് ജീവനക്കാർ പറയുന്നു. സാധാരണക്കാർക്ക് 20 രൂപക്ക് ഊണ് നൽകിയിരുന്നതാണ് ജനകീയ ഹോട്ടൽ. ദേശീയപാതയോരത്ത് നിരവധിപേർക്ക് സഹായകരമായിരുന്നു ഇത്. അടിയന്തരമായി ഹോട്ടലിന്‍റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. apl hotel
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.