അമ്പലപ്പുഴ: കാക്കാഴം പാലത്തിന്‍റെ താഴെ വിറക് കൂമ്പാരത്തിൽ കഴിഞ്ഞുവന്ന തമിഴ്നാട് സ്വദേശി കമലം ഇനി ഗാന്ധിഭവന്‍റെ തണലിൽ. പ്രദേശവാസികൾ നൽകുന്ന അരിയും സാധനങ്ങളും കൊണ്ട് സ്വയം പാകംചെയ്ത് ഭക്ഷണം കഴിച്ച് ജീവിക്കുകയായിരുന്നു. ദേശീയപാതയില്‍ അപകടത്തിൽപെട്ട നായയെ ഏറ്റെടുത്ത് അതിനെ പരിചരിച്ചായിരുന്നു ജീവിതം. വർഷങ്ങളായി ഈ നായയാണ് സ്വന്തം എന്ന് പറയാൻ കമലത്തിനുള്ളത്. മഴയത്തും വെയിലത്തും പാലത്തിന്‍റെ അടിയിൽ വിറകുകൾക്കിടയിൽ താൻ നിർമിച്ച കിടക്കയിൽ ചുരുണ്ടുകൂടും. ഇവരുടെ അവസ്ഥ അറിഞ്ഞ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കവിത പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെടുകയായിരുന്നു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരജന്‍റെ നിർദേശപ്രകാരം ഹരിപ്പാട് ഗാന്ധിഭവൻ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ സ്ഥലത്തെത്തി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെ സാന്നിധ്യത്തിൽ കമലത്തെ ഏറ്റെടുത്തു. ഫോട്ടോ (കമലത്തിനെ ഗാന്ധിഭവന്‍ ഏറ്റെടുക്കുന്നതിന് മുമ്പും ശേഷവും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.