ജനകീയ പ്രതിരോധ സമിതി പ്രതിഷേധം

അരൂർ: ചന്തിരൂർ കണിയവീട് പാടശേഖരം നികത്തി റിസോർട്ട് നിർമിക്കാനുള്ള നീക്കം തടയുക എന്നാവശ്യപ്പെട്ട് അരൂർ വില്ലേജ് ഓഫിസിനു മുന്നിൽ സംഘടിപ്പിച്ചു. നിയമലംഘനത്തിലൂടെ കേരള നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുകയാണെന്ന് സമരക്കാർ പറഞ്ഞു. ജനകീയ സമിതി നേതാവ് ബിനു രാജൻ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക്‌ പഞ്ചായത്ത്​ അംഗം വി.കെ. ഗൗരീശൻ സമരം ഉദ്​ഘാടനം ചെയ്തു. സിജോ ജോർജ്, വി. സാജൻ, ഷിബു ചക്കാട്ട്, വി.പി. ജയൻ, കെ.എൻ. മുരളീധരൻ, വി.വി. ബിനൂപ് കുമാർ, വി.പി. നിഷാദ്, പി.വി. ഉഷാദേവി, വി.എസ്. ഷീബ, പി.ആർ. ശശീന്ദ്രൻ, വി.ബി. രാജേഷ് എന്നിവർ സംസാരിച്ചു. ചിത്രം . അരൂർ വില്ലേജ് ഓഫിസിന് മുന്നിൽ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.