അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളോട് അവഗണനയാണെന്നും ജീവൻരക്ഷാ മരുന്നുകൾപോലും ലഭിക്കുന്നില്ലെന്നും ആരോപിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ . കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെകട്ടറി ജോസി സെബാസ്റ്റ്യൻ, എസ്. സുബാഹു, എം.എച്ച്. വിജയൻ, എസ്. പ്രഭുകുമാർ, എ.ആർ. കണ്ണൻ, യു.എം. കബീർ, ഹസ്സൻ പൈങ്ങാമഠം, സാജൻ എബ്രഹാം, സി. ശശികുമാർ, വി. ദിൽജിത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ. ഹാമിദ്, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്, നിസാർ വെള്ളാപ്പള്ളി, സലിം, ആർ. സുമേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.