കാർഷികസമൃദ്ധിയിൽ ഉടലെടുത്ത 'ഇരമത്തൂർ'

ചെങ്ങന്നൂർ: ഇരവിമംഗലത്തുർ ലോപിച്ച് ഇരമത്തൂരായെന്നാണ്​ ഒരു കഥ. മാന്നാർ, ചെന്നിത്തല എന്നീ രണ്ടുഗ്രാമ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഇരമത്തൂർ കാർഷികവും ആത്മീയവുമായി ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ്. അപ്പർകുട്ടനാടൻ മേഖലയിലെ നെല്ലറയായ നാലുതോട്, അഞ്ചാംബ്ലോക്ക്​, വേഴത്താറ്, പാടശേഖരങ്ങൾ നാടി‍ൻെറ കാർഷിക സംസ്കാരത്തി‍ൻെറ ഭാഗമാണ്. ഭാരതത്തിലെ ഒഡിഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം കഴിഞ്ഞാൽ പിന്നെ പ്രശസ്തമായത് ഇരമത്തൂർ പാട്ടമ്പലം ആദിച്ചവട്ടം സൂര്യക്ഷേത്രമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ യോഗീവര്യനായ നാറാണത്തുഭ്രാന്ത‍ൻെറ ആരാധനാമൂർത്തിയായ സൂര്യദേവ പ്രതിഷ്ഠയാൽ ചരിത്ര പ്രാധാന്യമർഹിക്കുന്നു. സത്യാന്വേഷിയായ സഞ്ചാരപ്രിയനായ നാറാണത്ത്​ ഭ്രാന്തനിവിടെ താമസിച്ച് ആരാധന നടത്തിയിരുന്നു. നാറാണത്ത്​ ഭ്രാന്ത‍ൻെറ വാസസ്ഥലമായിരുന്ന ഇരവിമംഗലത്താൽ ലോപിച്ച് ഇരമത്തൂരായി മാറിയെന്നാണ് സ്ഥലനാമചരിത്രം. ഇവിടെ കഴിഞ്ഞതിന്റെ തെളിവായി വല്യത്ത് കുടുംബത്തിനുകിഴക്ക് നാറാണത്തുകുളവും അതിന്​ സമീപത്തായി ആശ്രമവും വിശ്രമിക്കാനായി കുന്നുമുണ്ടായിരുന്നു. കുന്നും ആശ്രമവും ഇല്ലാതായി. കുളംവിസ്തൃതി കുറഞ്ഞെങ്കിലും നാലുവശവും സംരംക്ഷണഭിത്തികെട്ടി നിലനിർത്തിയിട്ടുണ്ട്. കുളത്തിലെ മത്സ്യമായിരുന്നു ആഹാരമായി ഭക്ഷിച്ചിരുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പ്രതിഷ്ഠക്കായി ആഴാംചേരി തമ്പുരാ‍ൻെറ നിർദേശാനുസരണം കൂട്ടിക്കൊണ്ടുപോയശേഷം നാറാണത്ത്​ ഭ്രാന്തൻ ഇവിടേക്ക് തിരികെയെത്തിയില്ലെന്നാണ്​ പറയുന്നത്​. ഇരമത്തൂരി‍ൻെറ വടക്കേ അറ്റത്തെ മഹാദേവർ കടവ്, തെക്ക് തൃപ്പെരുംന്തുറ എന്നിവ പ്രമുഖവ്യാപാര തുറമുഖങ്ങളായിരുന്നു. ഇവിടെ വ്യാപാരത്തിനായെത്തിയ വൈദേശികർ ഇന്നാട്ടിലെ സമ്പൽ സമൃദ്ധികണ്ട് കൈയടക്കാനായി നടത്തിയ ആക്രമണത്തെ ഭയന്ന് ബ്രാഹ്മണരുൾപ്പെടെയുള്ള ജനങ്ങൾ കൂട്ടത്തോടെ പാലായനം ചെയ്​തിരുന്നതാണ്​ സ്ഥലപുരാണ ചരിത്രം. വടശ്ശേരിമഠം, നമ്പീമഠം, പട്ടരുമഠം എന്നീ ഇല്ലങ്ങളുണ്ടായിരുന്നെങ്കിലും നിലവിൽ ഇവിടെ ബ്രാഹ്മണരായിട്ടാരുമില്ല. എം.ബി. സനൽകുമാരപ്പണിക്കർ APL eramathoor padippura ചരിത്രത്തിൽ ഇടംനേടിയ ഇരമത്തൂർ വല്യത്ത് പഠിപ്പുര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.