സംഘർഷം: ഡിവൈ.എസ്.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ആലപ്പുഴ: ചാരുംമൂട്ടിൽ നടന്ന രാഷ്ട്രീയ സംഘർഷത്തിനിടെ ഡി.വൈ.എസ്.പി മർദിച്ചെന്ന പരാതിയിൽ നടപടി. ഷാനവാസ് ഖാൻ (49) എന്ന രാഷ്ട്രീയ പ്രവർത്തകനെ ചെങ്ങന്നൂർ ഡിവൈ.എസ്.പി ലാത്തിയുടെ കൈപിടിക്കുന്ന ഭാഗം ഉപയോഗിച്ച് മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന പരാതിയാണ്​ അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടത്​. ആലപ്പുഴ ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. മർദനത്തിൽ ഇടത് താടിയെല്ലിന് പരിക്കേൽക്കുകയും ഒടിവ് സംഭവിക്കുകയും ചെയ്തതായി അഡ്വ. ജോൺസൻ എബ്രഹാം സമർപ്പിച്ച പരാതിയിൽ പറയുന്നു. മനുഷ്യാവകാശ കമീഷൻ സിറ്റിങ്​ ഇന്ന് ആലപ്പുഴ : മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി ബുധനാഴ്ച രാവിലെ പത്തരക്ക് ആലപ്പുഴ ഗവ. ഗെസ്റ്റ് ഹൗസിൽ സിറ്റിങ്​ നടത്തുമെന്ന് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.