അമ്പലപ്പുഴ: കേരളത്തില്‍ ഒരുലക്ഷം സംരംഭങ്ങള്‍ ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. ഇതിൻെറ ഭാഗമായി ആലപ്പുഴയില്‍ 9,666 സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. പുന്നപ്ര വ്യവസായ എസ്റ്റേറ്റില്‍ നിര്‍മിച്ച ബഹുനില വ്യവസായ സമുച്ചയത്തിൻെറ ഉദ്ഘാടനവും വിവിധോദ്ദേശ്യ വ്യാപാര പ്രോത്സാഹന കേന്ദ്രത്തിൻെറയും ജില്ല വ്യവസായ കേന്ദ്രത്തിൻെറയും നിര്‍മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ബഹുനില വ്യവസായ എസ്റ്റേറ്റ് എന്ന ആശയത്തില്‍ സമുച്ചയം നിര്‍മിച്ചത്. പ്രാരംഭ ഘട്ടത്തില്‍ 15 കോടി രൂപയുടെ നിക്ഷേപവും 750 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കാന്‍ വ്യവസായ സമുച്ചയത്തിലെ പുതുസംരംഭങ്ങള്‍ക്ക് കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. പൊതുമേഖലയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുകയാണ്. ജോലിതേടി ഓഫിസുകള്‍ കയറിറങ്ങുന്ന സ്ഥിതി മാറി ഉദ്യോഗാര്‍ഥികളെയും സംരംഭകരെയും സര്‍ക്കാര്‍ തേടിയെത്തുകയാണ്. വ്യവസായ പാര്‍ക്കുകളുടെ മുഖം മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ കെ. സുധീര്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീബ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശന്‍, പഞ്ചായത്ത് അംഗം വിശാഖ് വിജയന്‍, കിറ്റ്കോ മാനേജിങ് ഡയറക്ടര്‍ ഡബ്ല്യു.ആര്‍. ഹരിനാരായണ രാജ്, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി.ഒ. രഞ്ജിത്ത്, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ എം. പ്രവീണ്‍, കെ.എസ്.എസ്.ഐ.എ പ്രസിഡന്‍റ് വി.കെ. ഹരിലാല്‍, വാടയ്ക്കല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പി.വി. രാജ്കുമാര്‍ എന്നിവർ പങ്കെടുത്തു. പടം: പുന്നപ്ര വ്യവസായ എസ്റ്റേറ്റില്‍ ബഹുനില വ്യവസായ സമുച്ചയത്തിൻെറ ഉദ്ഘാടനവും വ്യാപാര പ്രോത്സാഹന കേന്ദ്രത്തിൻെറയും ജില്ല വ്യവസായ കേന്ദ്രത്തിൻെറയും നിര്‍മാണോദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.