ആലപ്പുഴ: 2024ഓടെ ഗ്രാമീണ മേഖലകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടനാട്ടിലെ വലിയകരി പാടശേഖരത്തിൻെറ പുറംബണ്ട് സംരക്ഷണ നിർമാണത്തിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.31 കോടി രൂപയാണ് വലിയകരി പാടശേഖര പുറംബണ്ട് സംരക്ഷണ നിര്‍മാണത്തിനായി അനുവദിച്ചത്. പുറംബണ്ടിലൂടെ 100 ഹെക്ടർ പ്രദേശം സംരക്ഷിക്കാൻ സാധിക്കും. തോട്ടുകടവ് ബോട്ട് ജെട്ടിക്ക് സമീപം നടന്ന യോഗത്തിൽ തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുട്ടനാട് ഡെവലപ്മെന്‍റ് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബിനോയ് ടോമി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. പ്രസാദ്, വൈസ് പ്രസിഡന്‍റ് പ്രസീദ മിനില്‍ കുമാർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ഷീല സജീവ്, കൈനകരി വികസന സ്ഥിരം സമിതി ചെയർമാൻ കെ.എ. പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ ഡി. ലോനപ്പൻ, ശാലിനി ലൈജു, ശ്യാംഗോപാല്‍, എ.എസ്. ഷീന എന്നിവർ പങ്കെടുത്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) തീരദേശ മാർച്ച് ആലപ്പുഴ: വറുതിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മത്സ്യമേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) 18ന് തീരദേശ മാർച്ച് സംഘടിപ്പിക്കും. തുമ്പോളിയിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ ആർ. പ്രസാദ്, എം.കെ. ഉത്തമൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.കെ. ചക്രപാണി, ജില്ല പ്രസിഡന്‍റ് ഒ.കെ. മോഹനൻ, ജന. സെക്രട്ടറി വി.സി. മധു, ദേശീയ കൗൺസിൽ അംഗം ജോയി സി. കമ്പക്കാരൻ എന്നിവർ സംബന്ധിക്കും. കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യമേഖലയിലുണ്ടായ പട്ടിണിക്ക് പരിഹാരമായി സാമ്പത്തിക സഹായവും സൗജന്യ റേഷനും നൽകുക, മത്സ്യത്തിന് താങ്ങുവില പ്രഖ്യാപിക്കുക, തീരസംരക്ഷണം ഉറപ്പാക്കുക, കരിമണൽ ഖനന പദ്ധതി ഉപേക്ഷിക്കുക, ആവശ്യമായ മണ്ണെണ്ണ, ഡീസൽ, പെട്രോൾ എന്നിവ സബ്‌സിഡി നിരക്കിൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചെന്ന് ഫെഡറേഷൻ ജില്ല ജനറൽ സെക്രട്ടറി വി.സി. മധു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.