മുഹമ്മ: കുമരകം ബോട്ട് അപകടത്തിന് നാളെ 19 വർഷം. ഈ വർഷവും മുടങ്ങാതെ അരങ്ങ് അനുസ്മരണം ഒരുക്കും. പിഞ്ചുകുഞ്ഞ് അടക്കം 29 പേരുടെ ജീവനാണ് അപകടത്തിൽ നഷ്ടമായത്. 2002 ജൂലൈ 27ന് പുലർച്ച 6.15നാണ് നാടിനെ നടുക്കിയ ബോട്ട് ദുരന്തം നടന്നത്. മുഹമ്മയിൽനിന്ന് വെളുപ്പിന് 5.45ന് പുറപ്പെട്ട ജലഗതാഗത വകുപ്പിെൻറ 52ാം നമ്പർ ബോട്ടാണ് അപകടത്തിൽപെട്ടത്. കുമരകത്തിന് ഒരു കിലോമീറ്റർ പടിഞ്ഞാറു മാറിയാണ് അപകടമുണ്ടായത്. പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതാൻ പോയ വിദ്യാർഥികളും അവരുടെ രക്ഷാകർത്താക്കളും ആയിരുന്നു യാത്രക്കാരിൽ കൂടുതലും.
കൂടാതെ സ്ഥിരം യാത്രക്കാരായ തൊഴിലാളികളും ഉണ്ടായിരുന്നു. രണ്ട് കുടുംബത്തിലെ മൂന്നുപേർ വീതം മരിച്ചു. 15 സ്ത്രീകളും 13 പുരുഷന്മാരും ഒരു പിഞ്ചുകുഞ്ഞും അടക്കം 29 പേരാണ് മരിച്ചത്. ഈ വർഷവും മുടങ്ങാതെ അവരുടെ ഓർമകൾക്ക് മുന്നിൽ ഓർമ പൂക്കളുമായി
മുഹമ്മ അരങ്ങിെൻറ പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഹമ്മ ജെട്ടിയിൽ ഒത്തുകൂടി അനുസ്മരണ ചടങ്ങുകൾ ഒരുക്കും. അരങ്ങ് രക്ഷാധികാരി സി.പി. ഷാജി നേതൃത്വം നൽകും. ബോട്ട് ദുരന്തത്തിെൻറ മൂന്നാം അനുസ്മരണത്തോടെയാണ് അരങ്ങ് എന്ന കൂട്ടായ്മ മുഹമ്മയിൽ പ്രവർത്തനം ആരംഭിച്ചത്. തുടർന്നുള്ള വർഷങ്ങൾ കേരളത്തിൽ തന്നെ ശ്രദ്ധേയമാകുന്ന നിരവധി പരിപാടികൾ നടത്താനും അരങ്ങ് ഉന്നയിച്ച നിരവധി ആശയങ്ങൾ സർക്കാർ നടപ്പിൽ വരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.