മണ്ണഞ്ചേരി: ഒറ്റദിവസത്തിൽ സ്വന്തമായൊരു ജോലിയെന്ന സ്വപ്നം സാക്ഷാത്കരിച്ചത് 665 പേരാണ്. രണ്ടാം ഘട്ടം ഇന്റർവ്യൂകൂടി പൂർത്തിയാകുമ്പോൾ ജോലി ലഭിച്ചവരുടെ എണ്ണം 1000 കടക്കും.ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷന്റെ നേതൃത്വത്തിൽ കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ജോബ് ഫെയറിലെത്തിയവർക്കാണ് ജോലി ഉറപ്പായത്. 5437 പേർ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിരുന്നു.
ഇതിൽ 4122 പേർ ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തി. 648 പേർ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയും ഇന്റർവ്യൂവിൽ പങ്കെടുത്തു. 61 സ്ഥാപനങ്ങൾ 36 പോയന്റുകളിലിരുന്നാണ് ഇന്റർവ്യൂ നടത്തിയത്. പങ്കെടുത്തവരിൽ ഭൂരിഭാഗം സ്ത്രീകളായിരുന്നു. 140 വളന്റിയർമാരാണ് ഫെയർ നിയന്ത്രിച്ചത്. രണ്ട് മാസത്തിനുള്ളിൽ വീണ്ടും സംഘടിപ്പിക്കുമെന്ന് ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ് പറഞ്ഞു. ഭിന്നശേഷിക്കാർക്കായി പ്രത്യേക ഫെയർ നടത്തുമെന്ന് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു.
അഡ്വ. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സംഗീത, അഡ്വ. ടി.വി. അജിത്കുമാർ, ബിജുമോൻ, എ. ശോഭ, പി.എ. ജുമൈലത്ത്, കെ.പി. ഉല്ലാസ്, എം.എസ്. സന്തോഷ്, ആസാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.