സ്നേ​ഹ​വീ​ട്ടി​ലെ അ​ഗ​തി​ക​ള്‍ക്ക് ആ​രി​ഫ് അ​ടൂ​ര്‍ ഭ​ക്ഷ​ണം വി​ള​മ്പു​ന്നു

ആരിഫ് നിറക്കുന്നത് കാണിക്കവഞ്ചിയല്ല; വിശന്നൊട്ടിയ വയറുകൾ

അ​മ്പ​ല​പ്പു​ഴ: ഇ​വ​ര്‍ സ്നേ​ഹ​വീ​ടി​ന്‍റെ ത​ണ​ലി​ല്‍ സ​ന്തു​ഷ്ട​രാ​ണ്. ആ​ഹാ​ര​വും ഭ​ക്ഷ​ണ​വും മാ​ത്ര​മ​ല്ല ആ​രി​ഫ് അ​ടൂ​ര്‍ എ​ന്ന യു​വാ​വ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും മ​ക്ക​ളു​ടെ​യും സാ​ന്ത്വ​ന​ത്തി​ന്‍റെ ത​ലോ​ട​ലും കൊ​ച്ചു​മ​ക്ക​ളു​ടെ ക​ളി​ചി​രി​യും സ്നേ​ഹ​വീ​ട്ടി​ല്‍ ഇ​വ​ര്‍ക്കൊ​പ്പ​മു​ണ്ട്.

അ​മ്പ​ല​പ്പു​ഴ പാ​യ​ല്‍ക്കു​ള​ങ്ങ​ര കി​ഴ​ക്ക് പ്ലാ​ക്കു​ടി-​പു​ത്തൂ​ര്‍ ലെ​യ്​​നി​ല്‍ കോ​മ​ന​യി​ലാ​ണ് സ്നേ​ഹ​വീ​ടെ​ന്ന കാ​രു​ണ്യ​നി​ല​യം പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഉ​റ്റ​വ​ർ ഉ​പേ​ക്ഷി​ച്ച്​ തെ​രു​വോ​ര​ങ്ങ​ളി​ലും ഏ​കാ​ന്ത ത​ട​വു​ക​ളി​ലും പെ​ട്ട വ​യോ​ധി​ക​ര്‍ ഇ​വി​ടെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. നി​റ​ക്കേ​ണ്ട​ത് കാ​ണി​ക്ക​വ​ഞ്ചി​ക​ള​ല്ല, വി​ശ​ന്നൊ​ട്ടി​യ വ​യ​റു​ക​ളാ​ണെ​ന്ന കാ​രു​ണ്യ​പാ​ത​യി​ലൂ​ടെ​യാ​ണ് ആ​രി​ഫി​ന്‍റെ യാ​ത്ര.

അ​ടൂ​ര്‍ ന​ഗ​ര​സ​ഭ 20 ാം വാ​ര്‍ഡി​ല്‍ ക​ണ്ണ​ങ്കോ​ട് സെ​യ്ത്​ മ​ന്‍സി​ലി​ല്‍ എം.​എ​സ്. അ​ലാ​വു​ദ്ദീ​ന്‍- മു​നീ​റ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ആ​രീ​ഫി​ന്‍റെ (ആ​രി​ഫ് അ​ടൂ​ര്‍) നേ​തൃ​ത്വ​ത്തി​ലു​ള്ള സ്നേ​ഹ​സ്പ​ര്‍ശം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് സ്നേ​ഹ​വീ​ട് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

ആ​രി​ഫ് കു​ട്ടി​ക്കാ​ലം മു​ത​ല്‍ സ​ഹ​ജീ​വി​ക​ളോ​ട് ക​രു​ണ​കാ​ട്ടി​യി​രു​ന്നു. പ്ല​സ് ടു​വി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും അ​വ​ശ​രാ​യ​വ​രെ​യും സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന ചി​ല​രു​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നും സ​ഹാ​യം ചെ​യ്തി​രു​ന്നു. ഇ​തി​നെ​ല്ലാം മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യും ഉ​ണ്ടാ​യി. ന​ഴ്സി​ങ് പ​ഠ​ന​ത്തി​ന്​ ഇ​ത്ത​ര​ത്തി​ല്‍ 17ഓ​ളം പേ​ര്‍ക്കാ​ണ് സ​ഹാ​യം ല​ഭി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ക​ഴി​ഞ്ഞ് ആ​ശ്രി​ത​രി​ല്ലാ​തെ വ​ഴി​യോ​ര​ങ്ങ​ളി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തോ​ടെ​യാ​ണ് സ്നേ​ഹ​വീ​ടി​ന്​ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. തു​ട​ര്‍ന്നാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യോ​ട​ടു​ത്ത് അ​മ്പ​ല​പ്പു​ഴ​യി​ല്‍ വ​യോ​ധി​ക​ര്‍ക്ക് ത​ണ​ലാ​യി സ്നേ​ഹ​ക്കൂ​ടാ​രം ഒ​രു​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ല്‍ ലാ​ൻ​ഡ്​ ആ​ൻ​ഡ്​ ട്രെ​ഡി​ങ് ക​മ്പ​നി​യി​ലെ ഇ​ന്‍സ്പെ​ക്ഷ​ന്‍ മേ​ധാ​വി​യാ​ണ് ആ​രി​ഫ്. അ​വി​വാ​ഹി​ത​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​രു​മാ​ന​ത്തി​ല്‍ പ​കു​തി​യി​ലേ​റെ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ ചെ​ല​വ​ഴി​ക്കു​ന്നു. സ്നേ​ഹ​വീ​ട്ടി​ല്‍ 20ഓ​ളം വ​യോ​ധി​ക​രാ​ണു​ള്ള​ത്. ഇ​വ​രു​ടെ ഭ​ക്ഷ​ണം, വ​സ്ത്രം, ചി​കി​ത്സ ചെ​ല​വു​ക​ള്‍ എ​ന്നി​വ കൂ​ടാ​തെ താ​മ​സി​ക്കാ​നു​ള്ള കെ​ട്ടി​ട​ത്തി​ന് മാ​സം വാ​ട​ക​യി​ന​ത്തി​ല്‍ 15,000 രൂ​പ ന​ല്‍ക​ണം.

കൂ​ടാ​തെ വൈ​ദ്യു​തി ചാ​ര്‍ജ്ജും ഇ​വ​യെ​ല്ലാം ആ​രി​ഫി​ന്‍റെ വ​രു​മാ​ന​ത്തി​ല്‍നി​ന്ന് മാ​ത്രം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ട്ര​സ്റ്റി അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​വും ഇ​വ​ര്‍ക്കൊ​രു കൈ​ത്താ​ങ്ങാ​ണ്. കൂ​ടാ​തെ ആ​രി​ഫി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ അ​റി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ളാ​യ ചി​ല​രും സ​ഹാ​യി​ക്കാ​റു​ണ്ട്.

അം​ഗ​പ​രി​മി​ത​രാ​യ അ​ര്‍ഹ​രാ​യ വി​ധ​വ​ക​ള്‍ക്ക് മാ​സം തോ​റും 1000 രൂ​പ വീ​തം പെ​ന്‍ഷ​നാ​യി ന​ല്‍കി​വ​രു​ന്നു​ണ്ട്. എ​ട്ട് വി​ധ​വ​ക​ള്‍ക്ക് എ​ട്ട് വ​ര്‍ഷ​മാ​യി ഈ ​സേ​വ​നം ല​ഭി​ക്കു​ന്നു. സ്നേ​ഹ​വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തും ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തും ഇ​വി​ടെ ഉ​ള്ള​വ​രു​ടെ വ​സ്ത്ര​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നും മൂ​ന്ന് പേ​രു​ണ്ട്.

സേ​വ​ന​മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണ് ഇ​വ​ര്‍ അ​ഗ​തി​ക​ളോ​ടൊ​പ്പ​മെ​ങ്കി​ലും ചെ​റി​യൊ​രു തു​ക വ​രു​മാ​ന​മാ​യി ന​ല്‍കു​ന്നു​ണ്ട്. ആ​രി​ഫി​ന് കൈ​ത്താ​ങ്ങാ​യി ചി​ല സം​ഘ​ട​ന​ക​ള്‍ സ്നേ​ഹ​വീ​ട്ടി​ല്‍ എ​ത്താ​റു​ണ്ട്. ച​മ്പ​ക്കു​ളം കൂ​ട്ടാ​യ്മ മാ​സം​തോ​റും 5000 രൂ​പ വീ​തം ന​ല്‍കി​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​ത് പ​കു​തി​യാ​യി കു​റ​ച്ചു. കൂ​ടാ​തെ ആ​ൾ​ട്ടേ​ൻ ഹൈം ​എ​ന്ന ഫേ​സ്​​ബു​ക്ക് കൂ​ട്ടാ​യ്മ​യും സ്നേ​ഹ​വീ​ടി​നെ സ​ഹാ​യി​ക്കു​ന്നു​ണ്ട്.

കി​ട​ക്ക​യും ഫാ​നും മ​റ്റും ന​ല്‍കി​യ​ത് ഈ ​കൂ​ട്ടാ​യ്മ​യാ​ണ്. സ്വ​ന്ത​മാ​യി ഒ​രു കെ​ട്ടി​ട​മി​ല്ലെ​ന്ന പ​രി​ഭ​വം മാ​ത്ര​മാ​ണ് ഇ​വി​ടു​ത്തെ അ​ഗ​തി​ക​ള്‍ക്കു​ള്ള​ത്. അ​തി​നാ​യി കാ​രു​ണ്യ​മ​തി​ക​ളു​ടെ കൈ​ത്താ​ങ്ങി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ന്തേ​വാ​സി​ക​ള്‍. www.snehaveedu.com വെ​ബ്സൈ​റ്റി​ലൂ​ടെ സ്നേ​ഹ​വീ​ടി​നെ കു​റി​ച്ച് അ​റി​യാ​ന്‍ ക​ഴി​യും.

Tags:    
News Summary - Arif is not filling the box but the Hungry bellies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.