അമ്പലപ്പുഴ: എക്സ്കവേറ്റർ തകരാറിലായതോടെ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. കാക്കാഴം റെയിൽവേ മേൽപാലത്തിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോയ എക്സ്കവേറ്റർ ഓട്ടത്തിനിടയിൽ മേൽപാലത്തിന്റെ മധ്യഭാഗത്ത് നിന്ന് പോകുകയായിരുന്നു. ഇതോടെ കിലോമീറ്ററുകളോളമാണ് വാഹനം കുടുങ്ങിക്കിടന്നത്. രാവിലെയായതിനാൽ സ്കൂൾ വാഹനങ്ങളും ഗതാഗതക്കുരുക്കിൽപെട്ടു.
അത്യാസന്ന നിലയിലായ രോഗികളുമായി പോയ ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ വലഞ്ഞു. അമ്പലപ്പുഴ പൊലീസും ഹൈവേ പൊലീസുമെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. മറ്റൊരു എക്സ്കവേറ്റർ എത്തിച്ച് തകരാറിലായ എക്സ്കവേറ്റർ മേൽപാലത്തിന്റെ വടക്കു ഭാഗത്തേക്ക് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.