അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ക്ഷേത്രത്തിലെ തിടപ്പള്ളിക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം.
വഴിപാട് പ്രസാദം ഉണ്ടാക്കുന്ന തിടപ്പള്ളിയിൽനിന്ന് തീയുയരുന്നതുകണ്ട് നാട്ടുകാർ ചേർന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം ഒഴിച്ചെങ്കിലും അണക്കാൻ കഴിഞ്ഞില്ല. ആലപ്പുഴയിൽനിന്നുള്ള രണ്ട് അഗ്നിരക്ഷാസേന യൂനിറ്റ് എത്തിയാണ് തീയണച്ചത്.
രാവിലെ പത്തിന് നട അടച്ചതിനു ശേഷമായതിനാൽ തിടപ്പള്ളിയിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. തിടപ്പള്ളിയുടെ തടികൾ പൂർണമായും കത്തി. പാത്രങ്ങൾക്ക് കേടുപാടുകളില്ല. അടുപ്പിൽനിന്ന് വിറകിലേക്ക് തീപിടിച്ചതാകാം അപകടത്തിനു കാരണം.
ക്ഷേത്രം തേക്കിൻതടികളും മേൽക്കൂര ചെമ്പുപാളികളും പാകി 2014ലാണ് പുതുക്കിപ്പണിതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.