കാത്തിരിപ്പിനും ദുരിതത്തിനും വിരാമം; ഹരിപ്പാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നാളെ മുതൽ ബസുകൾ കയറും

ഹ​രി​പ്പാ​ട്: നീ​ണ്ട​കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം കു​റി​ച്ച് ഹ​രി​പ്പാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സു​ക​ൾ​ക്ക് ക​യ​റാ​ൻ വ​ഴി​യൊ​രു​ങ്ങു​ന്നു. കാ​ല​ങ്ങ​ളാ​യി യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അ​നു​ഭ​വി​ച്ച ദു​രി​ത​ങ്ങ​ൾ​ക്ക് ഇ​തോ​ടെ വി​രാ​മ​മാ​കും.

കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സ്​ ക​യ​റു​ന്ന​തി​നാ​യി പു​തി​യ​താ​യി നി​ർ​മി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കും. മൂ​ന്ന​ര പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ഹ​രി​പ്പാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ ആ​ധു​നീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്താ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്‌.

ഡി​പ്പോ​യും വാ​ണി​ജ്യ​സ​മു​ച്ച​യ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി​യ കെ​ട്ടി​ട​വും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് വി​ഭാ​വ​ന ചെ​യ്ത​ത്. 2015ലാ​ണ് പ​ഴ​യ ബ​സ്​​സ്റ്റാ​ൻ​ഡ് പൊ​ളി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ന​വീ​ക​ര​ണം എ​ട്ടു​വ​ർ​ഷം നീ​ണ്ടു.

വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രും ഇ​വി​ടു​ത്തെ യാ​ത്ര​ക്കാ​രും ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ച്ച​ത്. ബ​സ് സ്റ്റേ​ഷ​ന് ഉ​ള്ളി​ലെ യാ​ർ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ർ​ന്നു​കി​ട​ന്ന​തി​നാ​ൽ ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും സൗ​ക​ര്യ​പ്ര​ദ​മാ​യ വ​ഴി ഇ​ല്ലാ​ത്ത അ​വ​സ്ഥ​യു​മു​ണ്ടാ​യി​രു​ന്നു. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ ഒ​രു കോ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി യാ​ർ​ഡി​ന്റെ​യും റോ​ഡി​ന്റെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ബ​സു​ക​ൾ വ​ട​ക്കു​ഭാ​ഗ​ത്ത് കൂ​ടി സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ക​യ​റു​ക​യും തെ​ക്കു​ഭാ​ഗ​ത്ത് കൂ​ടി ദേ​ശീ​യ​പാ​ത​യി​ൽ എ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണം.

അ​ഞ്ചു കോ​ടി മു​ട​ക്കി​യാ​ണ് വാ​ണി​ജ്യ​സ​മു​ച്ച​യം നി​ർ​മി​ച്ച​ത്. പ​ല​ത​വ​ണ ലേ​ലം വി​ളി​ച്ചി​ട്ടും വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ലെ ക​ട​മു​റി​ക​ൾ ആ​രും ലേ​ല​ത്തി​ന് എ​ടു​ത്തി​ട്ടി​ല്ല. നി​ല​വി​ൽ ഒ​രു ബാ​ങ്ക് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ റ​വ​ന്യൂ ട​വ​റി​ൽ ചേ​ർ​ന്ന ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

യോ​ഗ​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ പി.​എ. സ​ജീ​വ്കു​മാ​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ ശ്രീ​വി​വേ​ക്, കെ.​കെ. രാ​മ​കൃ​ഷ്ണ​ൻ, നോ​ബി​ൾ, കൃ​ഷ്ണ​കു​മാ​ർ, പാ​സ​ഞ്ചേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വി. ​ഷു​ക്കൂ​ർ, ഹ​രി​പ്പാ​ട് സ്റ്റേ​ഷ​ൻ എ​സ്.​ഐ ഉ​ദ​യ​കു​മാ​ർ, എം.​വി.​ഐ അ​ഭി​ലാ​ഷ് കെ. ​സ​ദാ​ന​ന്ദ​ൻ, എ.​ടി.​ഒ ജി. ​രാ​ജേ​ഷ്, അ​രു​ൺ ആ​ർ. നാ​യ​ർ, റെ​ജി, ആ​ർ.​എ​സ്. മ​നോ​ജ്, മോ​ഹ​ന​കു​മാ​ർ, പി. ​സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - An end to waiting and misery; Buses will ply at Haripad KSRTC stand from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.