1, പാ​ല​ത്തി​ന്‍റെ പൈ​ലി​ങ്  2.യാ​ത്ര പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​ത്ര​ക്കൊ​ന്ന പു​ഴ ആ​റി​ന് കു​റു​കെ ഏ​ർ​പ്പെ​ടു​ത്തി​യ താ​ൽ​ക്കാ​ലി​ക ജ​ങ്കാ​ർ സ​ർ​വീ​സ്

തൃക്കുന്നപ്പ​ുഴക്കാർക്ക്​ ‘പണി’യായി പാലം പണി

ആ​റാ​ട്ടു​പു​ഴ: അ​ന​ന്ത​മാ​യ നീ​ളു​ന്ന പാ​ലം പ​ണി ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​ക്കു​ന്ന ദു​രി​തം ചി​ല്ല​റ​യ​ല്ല. തൃ​ക്കു​ന്ന​പ്പു​ഴ ചീ​പ്പ് ന​വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 2017ൽ ​ആ​രം​ഭി​ച്ച പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ദു​രി​തം മാ​ത്രം സ​മ്മാ​നി​ച്ചു മു​ന്നോ​ട്ട് പോ​കു​ന്ന​ത്. പാ​ലം പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് അ​ധി​കാ​രി​ക​ൾ ന​ൽ​കി​യ അ​വ​സാ​ന ഉ​റ​പ്പി​ന്റെ കാ​ലാ​വ​ധി പ​കു​തി സ​മ​യം പി​ന്നി​ടു​മ്പോ​ഴും നി​ർ​മാ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു.

2017 ജൂ​ണി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പും കേ​ര​ള ജ​ല​സേ​ച​ന വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ ചീ​പ്പി​ന്‍റെ ലോ​ക്കി​നും പാ​ല​ത്തി​നു​മാ​യി 38 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. 34.12 കോ​ടി രൂ​പ​ക്ക് ചീ​ര​ൻ​സ് ക​ൺ​സ്ട്ര​ക്ഷ​ൻ 2018 ആ​ഗ​സ്റ്റി​ൽ ക​രാ​ർ ഏ​റ്റെ​ടു​ത്തു. ഒ​ന്ന​ര വ​ർ​ഷ​മാ​യി​രു​ന്നു നി​ർ​മാ​ണ കാ​ല​യ​ള​വ്. ക​രാ​ർ പ്ര​കാ​രം 2020 ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ് പ​ണി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. കോ​വി​ഡി​ന്റെ പേ​രി​ൽ നി​ർ​മാ​ണം നി​ല​ച്ചു. കോ​വി​ഡി​ന്റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് കാ​ല​യ​ള​വ് നീ​ട്ടി ന​ൽ​കു​ക​യും എ​സ്റ്റി​മേ​റ്റ് തു​ക 41 കോ​ടി​യാ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. അ​തു പ്ര​കാ​രം 2022 മാ​ർ​ച്ചി​ലാ​ണ് പ​ണി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത്.

ഷ​ട്ട​ർ ലോ​ക്കി​ന്‍റെ നാ​ല് തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം മാ​ത്ര​മാ​ണ് ഈ ​കാ​ല​യ​ള​വി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ഴ​യ പാ​ലം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു അ​തു​വ​രെ ന​ട​ന്നു​വ​ന്ന​ത്. എ​ന്നാ​ൽ നി​ർ​മാ​ണം വീ​ണ്ടും ഇ​ഴ​ഞ്ഞ് നീ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് 2022 ഒ​ക്ടോ​ബ​റി​ൽ ക​ല​ക്ട​റു​ടെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ 2023 ജ​നു​വ​രി​യി​ൽ നി​ല​വി​ലെ പാ​ലം പൊ​ളി​ച്ച് ഡി​സം​ബ​റി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യെ​ങ്കി​ലും അ​തും പാ​ലി​ച്ചി​ല്ല.

ഉ​റ​പ്പു​ക​ൾ ഒ​ന്നും പാ​ലി​ക്കാ​തെ ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന പാ​ലം നി​ർ​മാ​ണ​ത്തി​ന്റെ തു​ട​ർ പ​ണി​ക​ൾ​ക്കാ​യി നി​ല​വി​ലെ പാ​ലം പൊ​ളി​ക്കാ​ൻ ഒ​രു​ങ്ങി​യ​തോ​ടെ ഗ​താ​ഗ​ത പ്ര​ശ്നം ഉ​യ​ർ​ത്തി​ക്കൊ​ണ്ട് പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു വ​ന്നു. താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം എ​ന്ന നി​ല​യി​ൽ ഗ​താ​ഗ​ത​ത്തി​നാ​യി ജ​ങ്കാ​ർ സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും തി​ര​ക്കു​ള്ള റൂ​ട്ടി​ൽ അ​ത് അ​പ​ര്യാ​പ്ത​മാ​യ​തോ​ടെ താ​ൽ​ക്കാ​ലി​ക പാ​ലം വേ​ണ​മെ​ന്നാ​യി​രു​ന്നു തീ​ര​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

തു​ട​ർ​ന്ന് 20 ല​ക്ഷം രൂ​പ മു​ട​ക്കി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് 12 മീ​റ്റ​ർ നീ​ള​ത്തി​ലും ര​ണ്ടു മീ​റ്റ​ർ വീ​തി​യി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും മ​റു​ക​ര ക​ട​ക്കാ​ൻ വേ​ണ്ടി ഇ​രു​മ്പു​പാ​ലം നി​ർ​മി​ച്ചു.

ഒ​രു തൂ​ണു പോ​ലും ഉ​യ​ർ​ന്നി​ല്ല

പ​ഴ​യ​പാ​ലം പൊ​ളി​ച്ചു ക​ഴി​ഞ്ഞാ​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്ന ഉ​റ​പ്പാ​ണ് ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​രാ​റു​കാ​ർ ന​ൽ​കി​യ​ത്.

2024 മേയിൽ പാ​ലം പൊ​ളി​ച്ചെങ്കി​ലും തു​ട​ർ​ന്നു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ വേ​ഗ​ത ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. നാ​ളി​തു​വ​രെ പു​തു​താ​യി ഒ​രു തൂ​ണും അ​വി​ടെ ഉ​യ​ർ​ന്നി​ട്ടി​ല്ല. പൈ​ലി​ങ് പോ​ലും ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. സെ​പ്റ്റം​ബ​റി​ൽ പൈ​ലി​ങ്‌ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ.

സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് ഉ​ണ്ടാ​കു​ന്ന​ത്​ ഭീ​മ​മാ​യ ന​ഷ്ടം

പാ​ലം പ​ണി ഓ​രോ ദി​വ​സ​വും വൈ​കു​ന്തോ​റും സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പ്ര​തി​മാ​സം 13 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ജ​ങ്കാ​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് ജ​ങ്കാ​ർ ആ​രം​ഭി​ച്ച​ത്. ര​ണ്ടു​കോ​ടി​യോ​ളം രൂ​പ ജ​ങ്കാ​ർ വാ​ട​ക ഇ​ന​ത്തി​ൽ ചെ​ല​വാ​യി. രാ​ത്രി ഒ​മ്പ​ത് മ​ണി വ​രെ മാ​ത്ര​മാ​ണ് ജ​ങ്കാ​റി​ന്റെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ഇ​തു​മൂ​ലം അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ വ​ലി​യ പ്ര​യാ​സ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. നി​ർ​മാ​ണം നീ​ണ്ടു പോ​യാ​ൽ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ദു​രി​ത​വും നീ​ണ്ടു​പോ​കും. താ​ൽ​ക്കാ​ലി​ക​മാ​യി ഇ​ട​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു പാ​ലം നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ത്ര​യും തു​ക വേ​ണ്ടി വ​രു​മാ​യി​രു​ന്നി​ല്ല എ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ജ​ങ്കാ​ർ സ​ർ​വീ​സ് എ​ന്ന് അ​വ​സാ​നി​പ്പി​ക്കാ​ൻ പ​റ്റും എ​ന്ന കാ​ര്യ​ത്തി​ലും ഉ​റ​പ്പി​ല്ല.

പ​ണി വൈ​കി​പ്പി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ക​രാ​ർ- ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടു​കെ​ട്ടെ​ന്ന്​

പാ​ലം പ​ണി വൈ​കി​പ്പി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ക​രാ​ർ- ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടു​കെ​ട്ട് ആ​ണെ​ന്ന് പ്ര​ദേ​ശ​ത്തെ സി.​പി.​എം. നേ​താ​ക്ക​ൾ ത​ന്നെ പ​ര​സ്യ​മാ​യി ആ​രോ​പി​ക്കു​ന്നു. ഭ​ര​ണ​ക​ക്ഷി​ക്ക് എ​തി​രെ ജ​ന​രോ​ഷം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. ഇ​തു​വ​രെ​യു​ള്ള അ​നു​ഭ​വം വെ​ച്ച് പാ​ല​ത്തി​ന്‍റെ പ​ണി നീ​ണ്ടു​പോ​കും എ​ന്ന ആ​ശ​ങ്ക​യാ​ണ് ജ​ന​ങ്ങ​ൾ​ക്കു​ള്ള​ത്. തി​ര​ക്കേ​റി​യ തൃ​ക്കു​ന്ന​പ്പു​ഴ - മാ​വേ​ലി​ക്ക​ര പാ​ത​യി​ലാ​ണ് പാ​ല​മു​ള്ള​ത്. തൃ​ക്കു​ന്ന​പ്പു​ഴ ആ​റാ​ട്ടു​പു​ഴ നി​വാ​സി​ക​ൾ​ക്ക് ദേ​ശീ​യ​പാ​ത​യി​ലും മറ്റ്​പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ലും വേ​ഗ​ത്തി​ൽ എ​ത്തു​ന്ന​തി​നു​ള്ള ഏ​ക മാ​ർ​ഗ​മാ​ണി​ത്. നി​ർ​മാ​ണം നീ​ണ്ടു പോ​യാ​ൽ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ദു​രി​ത​വും നീ​ണ്ടു​പോ​കും.

പൈ​ലി​ങ് ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യെ​ന്നും ഭൂ​മി​ക്ക് മു​ക​ളി​ലേ​ക്കു​ള്ള നി​ർ​മാ​ണം തു​ട​ങ്ങി​യെ​ന്നും ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ചീ​ര​ൻ ക​ൺ​സ്ട്ര​ക്ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ഴ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​യു​ള്ള പൈ​ലി​ങ് ആ​യ​തി​നാ​ലാ​ണ് കാ​ല​താ​മ​സം എ​ടു​ത്ത​തെ​ന്നും ശേ​ഷി​ക്കു​ന്ന പ​ണി​ക​ൾ നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ള്ളി​ൽ പ​ര​മാ​വ​ധി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വീ​ണ്ടും ജ​ന​രോ​ഷം ഉ​യ​ർ​ത്താ​നാ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ തീ​രു​മാ​നം

Tags:    
News Summary - Bridge Construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.