ആറാട്ടുപുഴ: മഴക്കും കാറ്റിനും ശമനം വന്നതോടെ കടൽ ഒന്നടങ്ങി. കഴിഞ്ഞ കുറെ ദിവസങ്ങളായി ദുരിതം വിതച്ച കടലാക്രമണം കൊടിയ ദുരിതങ്ങളാണ് തീരത്ത് വരുത്തിയത്. ശനിയാഴ്ച കടൽ ക്ഷുഭിതമായിരുന്നെങ്കിലും കരയിലേക്ക് അടിച്ചു കയറിയില്ല. എന്നാൽ, കടൽക്ഷോഭം വരുത്തിവെച്ച ദുരിതങ്ങൾ ഇപ്പോഴും മാറാതെ നിൽക്കുകയാണ്.
നിരവധി വീടുകളുടെ ചുറ്റും കെട്ടിനിൽക്കുന്ന വെള്ളം ഇനിയും താഴ്ന്നിട്ടില്ല. പലയിടത്തും വലിയഴീക്കൽ-തോട്ടപ്പള്ളി റോഡ് റോഡ് മണലിൽ മൂടിയതോടെ ഗതാഗതവും പ്രയാസത്തിലാണ്.
നാട്ടുകാർ മണൽ നീക്കുന്നതുകൊണ്ടാണ് ഗതാഗതം തടസ്സമില്ലാതെ നടക്കുന്നത്. പെരുമ്പള്ളി, എം.ഇ.എസ് ജങ്ഷൻ ഭാഗങ്ങളിൽ തീരദേശ റോഡ് അപകടാവസ്ഥയിലാണ്. പെരുമ്പള്ളിയിൽ ജിയോ ബാഗിൽ മണൽ നിറച്ച് റോഡും തീരവും സംരക്ഷിക്കുന്ന പ്രവർത്തനം തുടങ്ങി. അപകടാവസ്ഥ ഏറെയുള്ള സ്ഥലങ്ങളിൽ യുദ്ധകാല അടിസ്ഥാനത്തിൽ തീരസംരക്ഷണം നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.