1. ക​ട​ൽ​ക്ഷോ​ഭ സ​മ​യ​ത്തെ വ​ലി​യ​ഴീ​ക്ക​ൽ-​തൃ​ക്കു​ന്ന​പ്പു​ഴ തീ​ര​ദേ​ശ റോ​ഡി​ന്റെ അ​വ​സ്ഥ  2. പാ​തി​വ​ഴി​യി​ൽ നി​ല​ച്ച രാ​മ​ഞ്ചേ​രി ഫി​ഷ് മീ​ൽ പ്ലാ​ന്റ്

കണ്ണീരോർമയിൽ ആറാട്ടുപുഴ ഗ്രാമം; സൂനാമിയുടെ നടുക്കം മാറാതെ രണ്ടു പതിറ്റാണ്ട്

ആ​റാ​ട്ടു​പു​ഴ: തീ​ര​വാ​സി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ സൂ​നാ​മി ദു​ര​ന്ത​ത്തി​ന്റെ ക​ണ്ണീ​ർ ഓ​ർ​മ​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച ര​ണ്ട് പ​തി​റ്റാ​ണ്ട്. 2004 ഡി​സം​ബ​ർ 26ന് ​ലോ​ക​ത്തെ ന​ടു​ക്കി​യ സൂ​നാ​മി ദു​ര​ന്ത​ത്തി​ന്റെ കെ​ടു​തി​ക​ൾ ഏ​റെ അ​നു​ഭ​വി​ച്ച ആ​റാ​ട്ടു​പു​ഴ തീ​ര​ഗ്രാ​മ​ത്തി​ന്റെ സ​ങ്ക​ട​ങ്ങ​ൾ​ക്ക് ഇ​നി​യും അ​റു​തി​യാ​യി​ല്ല. ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​മാ​യ​വ​രു​ടെ ക​ണ്ണീ​ർ​ഓ​ർ​മ​ക​ളും അ​ധി​കാ​രി​ക​ൾ കാ​ട്ടി​യ വ​ഞ്ച​ന​യു​ടെ നോ​വും ആ​റാ​ട്ടു​പു​ഴ ഗ്രാ​മം വ്യാ​ഴാ​ഴ്ച അ​നു​സ്മ​രി​ക്കും. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 29 പേ​രാ​ണ്​ ആ​റാ​ട്ടു​പു​ഴ​യി​ൽ മാ​ത്രം പൊ​ലി​ഞ്ഞ​ത്. ചേ​ർ​ത്ത​ല അ​ന്ധ​കാ​ര​ന​ഴി​യി​ൽ ഏ​ഴ് പേ​രും മ​രി​ച്ചു. ആ​റാ​ട്ടു​പു​ഴ നി​വാ​സി​ക​ൾ​ക്ക് സൂ​നാ​മി താ​ങ്ങാ​നാ​കാ​ത്ത ന​ഷ്ട​ങ്ങ​ളാ​ണ് വ​രു​ത്തി​വെ​ച്ച​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​യ​ർ തൊ​ഴി​ലാ​ളി​ക​ളു​മാ​യ നൂ​റു​ക​ണ​ക്കി​ന് പാ​വ​ങ്ങ​ളു​ടെ ജീ​വി​ത സ​മ്പാ​ദ്യ​ങ്ങ​ൾ മു​ഴു​വ​ൻ ക​ട​ലെ​ടു​ത്തു. പെ​രു​മ്പ​ള്ളി, ത​റ​യി​ൽ​ക​ട​വ്, വ​ലി​യ​ഴീ​ക്ക​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. ആ​വ​ശ്യ​ത്തി​ല​ധി​കം സൂ​നാ​മി ദു​ര​ന്ത​ഭൂ​മി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി എ​ത്തി​യെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ല​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന ക​ട​ൽ​ക്ഷോ​ഭ ദു​ര​ന്ത​ത്തി​ന് പോ​ലും പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല.

ആ​റാ​ട്ടു​പു​ഴ ഗ്രാ​മ​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണം ല​ക്ഷ്യ​മാ​ക്കി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ ഏ​റെ​യും ര​ണ്ട് പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​കു​മ്പോ​ഴും പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്.

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ തു​ല​ച്ചു​ക​ള​ഞ്ഞ കോ​ടി​ക​ൾ​ക്ക് കൈ​യും ക​ണ​ക്കു​മി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത ഒ​രു​പി​ടി പ​ദ്ധ​തി​ക​ളു​ടെ ശ​വ​പ്പ​റ​മ്പാ​യി ആ​റാ​ട്ടു​പു​ഴ മാ​റി. കോ​ടി​ക​ൾ മു​ത​ൽ മു​ട​ക്കി നി​ർ​മി​ച്ച നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് പ്ര​യോ​ജ​ന​പ്പെ​ടാ​തെ നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ന്ന​ത്.

ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ കി​ട​ത്തി​ച്ചി​കി​ത്സാ വാ​ർ​ഡ്‌ (35 ല​ക്ഷം) വ​ലി​യ​ഴീ​ക്ക​ൽ ഗ​വ.​എ​ച്ച്.​എ​സ്.​എ​സ് സ്കൂ​ൾ കെ​ട്ടി​ടം (46 ല​ക്ഷം), മം​ഗ​ലം ഗ​വ.​എ​ച്ച്.​എ​സ്.​എ​സി​ൽ നി​ർ​മി​ച്ച ക്ലാ​സ് മു​റി​ക​ൾ (23 ല​ക്ഷം), ഫി​ഷ​റീ​സ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ർ​മി​ച്ച ഒ.​പി കെ​ട്ടി​ടം, പെ​രു​മ്പ​ള്ളി കു​റി​യ​പ്പ​ശേ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നി​ർ​മി​ച്ച ക്ല​സ്റ്റ​ർ പ്രോ​ഡ​ക്ഷ​ൻ യൂ​നി​റ്റ് തു​ട​ങ്ങി പ​ദ്ധ​തി​ക​ളാ​ണ് പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു​പോ​യ​ത്.

മ​ൽ​സ്യ​ഫെ​ഡി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ രാ​മ​ഞ്ചേ​രി​യി​ൽ നി​ർ​മി​ച്ച ഫി​ഷ്‌ മീ​ൽ പ്ലാ​ന്റ് ഉ​ദ്ഘാ​ട​നം പ​ല​ത് ക​ഴി​ഞ്ഞി​ട്ടും ഇ​ന്നും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല. മ​ണി​വേ​ലി​ക്ക​ട​വ് സൂ​നാ​മി കോ​ള​നി​യി​ലെ വീ​ടു​ക​ളി​ൽ മ​ര​ണം മു​ന്നി​ൽ​ക​ണ്ടാ​ണ് ആ​ളു​ക​ൾ അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ദു​ര​ന്ത ബാ​ധി​ത​രോ​ട് അ​ധി​കാ​രി​ക​ൾ തു​ട​രു​ന്ന ക​ട​ലോ​ളം പോ​ന്ന വ​ഞ്ച​ന​യു​ടെ പ്ര​തി​ഷേ​ധ​വും ഓ​ർ​മ​പ്പെ​ടു​ത്ത​ലും കൂ​ടി​യാ​ണ് ആ​റാ​ട്ടു​പു​ഴ​യി​ലെ ഓ​രോ സൂ​നാ​മി അ​നു​സ്മ​ര​ണ ദി​ന​വും.

Tags:    
News Summary - Tsunami Disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.