അരൂർ: മഴ മാറിയിട്ടും ദേശീയപാതയിൽ പുനർനിർമാണപ്രവൃത്തി നടക്കുന്നില്ല. ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ-തുറവൂർ ദേശീയപാതയിൽ ഗതാഗതം അസാധ്യമായ തരത്തിൽ റോഡ് തകർന്നുകിടക്കുകയാണ്. അരൂർ ക്ഷേത്രം മുതൽ പള്ളി വരെയുള്ള യാത്രയാണ് ഏറെ ദുരിതപൂർണമാണ്.
മഴ മാറിയാലുടൻ നിർമാണം നടത്താമെന്നാണ് കമ്പനി അധികൃതർ ഉറപ്പുനൽകിയിരുന്നത്. എന്നാൽ, മഴ മാറിയിട്ടും ഓണാവധിമൂലം വാഹനത്തിരക്ക് കുറഞ്ഞിട്ടും കമ്പനി അധികൃതർ റോഡ് നന്നാക്കാൻ തയാറായിട്ടില്ല. അരൂർ ക്ഷേത്രം കവലയിൽ കിഴക്കേ ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, പടിഞ്ഞാറ് ഭാഗത്ത് ഒന്നും ചെയ്തിട്ടില്ല. ടൈൽസ് വിരിക്കാനാണ് കമ്പനി തയാറായിട്ടുള്ളത്. ടൈൽസ് പലയിടത്തും ഇറക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.