വ​ർ​ഗീ​സ് പു​ൽ​ക്കൂ​ട് നി​ർ​മാ​ണ​ത്തി​ൽ

വർഗീസിന്റെ ​ പുൽക്കൂട് കേടുകൂടാതെ സൂക്ഷിക്കാം; അഴിച്ചുവെക്കാം

അ​രൂ​ർ: വ​ർ​ഗീ​സി​ന്റെ പു​ൽ​ക്കൂ​ട് നി​ർ​മാ​ണ​ത്തി​ന് കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ ബോ​ഡി ബി​ൽ​ഡി​ങ്​ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന എ​ഴു​പു​ന്ന ക​ള​ത്തി​ൽ വ​ർ​ഗീ​സ് യാ​ദൃ​ശ്ചി​ക​മാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന പു​ൽ​ക്കൂ​ട് നി​ർ​മാ​താ​വാ​യ​ത്.

വീ​ട്ടി​ലേ​ക്ക് കു​ഞ്ഞ​ൻ പു​ൽ​ക്കൂ​ട് ഉ​ണ്ടാ​ക്കി​യ​താ​ണ് തു​ട​ക്കം. ഈ​ടു​റ്റ​തും ഭം​ഗി​യു​ള്ള​തും അ​ടു​ത്ത​വ​ർ​ഷ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ പു​ൽ​ക്കൂ​ട് ക​ണ്ട​വ​ർ​ക്കെ​ല്ലാം ഇ​ഷ്ട​മാ​യി. കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യ​പ്പോ​ൾ 24 പു​ൽ​ക്കൂ​ടു​ക​ൾ ഉ​ണ്ടാ​ക്കി. അ​ടു​ത്ത ക്രി​സ്​​മ​സി​ന്​ മു​മ്പേ ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ച​തോ​ടെ 200 പു​ൽ​ക്കൂ​ടു​ക​ൾ നേ​ര​ത്തെ​യു​ണ്ടാ​ക്കി വി​ൽ​പ​ന ന​ട​ത്തി.

പി​ന്നെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ വ​ർ​ക്​​ഷോ​പ്പി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ ദി​വ​സം അ​വ​ധി​യെ​ടു​ത്തു. പു​ൽ​ക്കൂ​ടു​ക​ളു​ടെ എ​ണ്ണം ആ​യി​ര​ങ്ങ​ളാ​യി. ക്രി​സ്​​മ​സ്​ എ​ത്തും മു​മ്പേ ക​ട​ക​ളി​ൽ​നി​ന്ന് ഓ​ർ​ഡ​റു​ക​ൾ എ​ടു​ത്തി​രു​ന്നു. അ​തി​നൊ​പ്പം പു​ൽ​ക്കൂ​ട് നി​ർ​മാ​ണ​ത്തി​ന്റെ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​ണ​വും തു​ട​ങ്ങി.

പ്ലൈ​വു​ഡ് ഷീ​റ്റു​ക​ളി​ൽ പെ​യി​ന്‍റ്​ കൊ​ണ്ട് ഇ​ഷ്ടി​ക വ​ര​ച്ചു. ഭി​ത്തി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ അ​ര​ണ മ​ര​ത്തി​ന്റെ പ​ട്ടി​ക​ക​ൾ സം​ഘ​ടി​പ്പി​ച്ചു. മേ​ൽ​ക്കൂ​ര​യി​ൽ ഉ​ണ​ങ്ങി​യ പു​ല്ല് മേ​യാ​ൻ, വ​യ​ലു​ക​ളി​ൽ വ​ള​രു​ന്ന പു​ല്ലു​ക​ൾ ഉ​ണ​ക്കി സൂ​ക്ഷി​ച്ചു. വ​ർ​ഷ​ത്തി​ൽ നാ​ല​ഞ്ചു​മാ​സം പു​ൽ​ക്കൂ​ട് നി​ർ​മാ​ണം പ്ര​ധാ​ന ജോ​ലി​യാ​യി മാ​റി.

ഭാ​ര്യ ജോ​യ്സി​യും ആ​ൺ​മ​ക്ക​ളാ​യ ആ​ൽ​വി​നും, ആ​ൽ​ജി​യും സ​ഹാ​യി​ക​ളാ​യി. വ​ർ​ഗീ​സി​ന്റെ പു​ൽ​ക്കൂ​ടു​ക​ൾ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പ​റ​ന്നി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ ത​ന്നെ ബം​ഗ​ളൂ​രു, മും​ബൈ, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വാ​ങ്ങി​ക്കൊ​ണ്ടു​പോ​കാ​റു​ണ്ട്. സൂ​ക്ഷി​ച്ച്, അ​ഴി​ച്ചു മ​ട​ക്കി​വെ​ച്ച്​ അ​ഞ്ചു​വ​ർ​ഷം വ​രെ കേ​ടു​കൂ​ടാ​തെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന പു​ൽ​ക്കൂ​ട് ഇ​പ്പോ​ൾ നാ​ല് വ്യ​ത്യ​സ്ത വ​ലി​പ്പ​ത്തി​ൽ ല​ഭി​ക്കും.

Tags:    
News Summary - Varghese's barn can be kept intact and loosen up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.