മൂന്ന്​ കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

രാ​ഹു​ൽ

മൂന്ന്​ കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

ക​ല​വൂ​ർ: 3.184 കി​ലോ ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി​യെ ക​ല​വൂ​രി​ലെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. അ​സം ല​ക്കി​പ്പൂ​ർ സ്വ​ദേ​ശി രാ​ഹു​ലാ​ണ്​ (നാ​ച്ചി തൈ) ​പി​ടി​യി​ലാ​യ​ത്. ക​ല​വൂ​ർ മാ​ര​ൻ​കു​ള​ങ്ങ​ര ജ​ങ്​​ഷ​ന് വ​ട​ക്കു​വ​ശം വാ​ട​ക​ക്കെ​ടു​ത്ത ഇ​രു​നി​ല വീ​ട്ടി​ലാ​ണ് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

ചേ​ർ​ത്ത​ല റേ​ഞ്ചി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട ക​ഞ്ചാ​വ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പ്ര​തി അ​സ​മി​ലേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞ​ശേ​ഷം ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​മാ​ണ് ക​ല​വൂ​രി​ൽ തി​രി​ച്ചു​വ​ന്ന​ത്. വീ​ട് കേ​ന്ദ്രി​ക​രി​ച്ച് പെ​ൻ​വാ​ണി​ഭ സം​ഘ​വും പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന​താ​യി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​ആ​ർ. മ​നോ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ബ്‌​ദു​ൾ ഷു​ക്കൂ​ർ, പ്രി​വ​ൻ​റ്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ വി.​പി. ജോ​സ്, എ​ച്ച്. മു​സ്ത​ഫ, ബി.​എം. ബി​യാ​സ്, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ അ​നി​ത, പൊ​ലീ​സ്‌ K9 ഡോ​ഗ് ലി​സി, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​സാ​ദ്, ഹ​രീ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Assam native arrested with three kilos of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.