മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ

ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മുളക്കുഴ അങ്ങാടിക്കൽ തെക്ക് മുറിയിൽ പിരളശ്ശരി സ്വദേശിനിയായ 37കാരിയെയാണ് കാമുകന്‍റെ വീട്ടിൽ നിന്നു ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഷീലയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാമുകനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. വനിത എസ്.ഐ അനില കുമാരി, എസ്.ഐ ശ്യാം, സിവിൽ പൊലീസ് ഓഫിസർ മായാദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ കണ്ടെത്തിയത്.   കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - married Woman elopes with lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.