ചെങ്ങന്നൂർ: ശബരിമല ദർശനം കഴിഞ്ഞു നാട്ടിലേക്കുള്ള മടക്ക യാത്രക്കെത്തിയ അയ്യപ്പ ഭക്തൻ ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്ര ഗുണ്ടൂര്‍ രുക്മിണിപുരം സ്വദേശി ശ്രീനിവാസ റാവു(35)വാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15നോടെ മരണപ്പെട്ടത്.
മലയിറങ്ങിയ 17 അംഗ സംഘത്തോടൊപ്പം ചെങ്ങന്നൂരിലെത്തി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴി ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആര്‍.പി.എഫിന്‍റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.
ഗുരുസ്വാമി ടി. ഗോവിന്ദയ്യയുടെ നേതൃത്വത്തിലുള്ള 17 അംഗ അയ്യപ്പസംഘം ഇക്കഴിഞ്ഞ ഏഴിനായിരുന്നു ആന്ധ്രയില്‍നിന്ന് സന്നിധാനത്തേക്ക് തിരിച്ചത്. എട്ടിന് ചെങ്ങന്നൂരില്‍ എത്തിയ സംഘം ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് മരണം സംഭവിച്ചത്.
കര്‍ഷകനാണ് ശ്രീനിവാസ റാവു. ഭാര്യ: മഹാലക്ഷ്മി. വിവരമറിഞ്ഞ് ചെങ്ങന്നൂര്‍ സി.ഐ ജോസ്മാത്യു, ആര്‍.പി.എഫ് സി.ഐ രാജേഷ്, എസ്.ഐ ആര്‍. ഗിരികുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അയ്യപ്പ സേവാസംഘം അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് അഡ്വ. ഡി. വിജയുമാര്‍ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.