ചേർത്തല: കോവിഡോണത്തിലെ കുഞ്ഞന്‍ പൂക്കളം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി.
വൈദ്യുതിഭവനില്‍ ചീഫ് സേഫ്റ്റി കമീഷണർ ഓഫിസിൽ എൻജിനീയറായ പട്ടണക്കാട് വിസ്മയത്തില്‍ കെ.സി. ബൈജുവാണ് കുഞ്ഞന്‍ ഓണപ്പൂക്കളമൊരുക്കി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനായത്. 10 തരം പൂവുകളാണ് രണ്ടര ഇഞ്ച് വ്യാസത്തിലുള്ള പൂക്കളത്തിലുള്ളത്. വീട്ടുവളപ്പില്‍നിന്ന് സമാഹരിച്ച എട്ടിനം പൂവും രണ്ടിലയും ഉപയോഗിച്ചാണ് ഒരു മണിക്കൂറിനുള്ളിൽ പൂക്കളം തീര്‍ത്തത്.
bമണ്ണിലൊരുക്കിയ ചെറിയ ട്വീസറിെൻറ സഹായത്താലാണ് പൂക്കള്‍ കൃത്യമായി വിരിച്ചത്. ഏത് ആഘോഷങ്ങളും ഒന്നിനും കുറവുവരാതെ ലഘുവായി നടത്താമെന്നുള്ള സന്ദേശമാണ് കുഞ്ഞന്പൂക്കളം പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.