ചേർത്തല: പി.തിലോത്തമെൻറ പകരക്കാരനായി വന്ന ഇടതുപക്ഷ സ്ഥാനാർഥി പി. പ്രസാദിനെ ചേർത്തലയിലെ ജനങ്ങൾ നെഞ്ചോടുചേർത്തുനിർത്തി. ചേർത്തല സെൻറ് മൈക്കിൾസ് കോളജിൽ രാവിലെ 8.30ന് പോസ്റ്റൽ വോട്ടാണ് എണ്ണി തുടങ്ങിയത്. രാവിലെ ഏഴിന് പി. പ്രസാദ് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയെങ്കിലും പിന്നീട് സി.പി.െഎ ചേർത്തല മണ്ഡലം കമ്മിറ്റി ഓഫിസിൽ മന്ത്രി പി. തിലോത്തമനോടും സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസും മറ്റ് പ്രവർത്തർക്കൊപ്പം ടി.വി കണ്ടാണ് സ്ഥിതിഗതികൾ മനസ്സിലാക്കിയത്.
ആദ്യം പട്ടണക്കാട് ഒന്നാംവാർഡിൽനിന്നാണ് വോട്ടെണ്ണൽ തുടങ്ങിയത്. മുഹമ്മയിൽ 202ാമത്തെ ബൂത്തിലെ വോട്ടിങ് യന്ത്രമാണ് അവസാനമായി എണ്ണിയത്. 7595 െൻറ ഭൂരിപക്ഷത്തിലാണ് വിജയം. ഭക്ഷ്യധാന്യ കിറ്റും പെൻഷനും മികച്ച പ്രകടനം കാഴ്ചവെച്ച ഭക്ഷ്യമന്ത്രി തിലോത്തമനോടുള്ള സ്വീകാര്യതയും വിജയത്തിന് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ അഞ്ചും ചേർത്തല നഗരസഭയും ഇടതുപക്ഷമാണ് നേടിയത്. ഇവയിൽ കഞ്ഞിക്കുഴി, മുഹമ്മ, വയലാർ പഞ്ചായത്തുകൾ ഇടതുപക്ഷത്തിന് വൻ സ്വാധീനമുള്ളവയാണ്. ഈ മൂന്നു പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇടതുപക്ഷത്തിനുള്ള ഭൂരിപക്ഷം നിർണായകമായത്.
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ എ.എം. ആരിഫിന് ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയതും ചേർത്തലയായിരുന്നു. തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടം മുതൽ അവസാനനാളുവരെ ക്രിയാത്മകമായി എൽ.ഡി.എഫിെൻറ കൂട്ടായ പ്രവർത്തനമാണ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും പരിസ്ഥിതി പ്രവർത്തകനുമായ പ്രസാദിെൻറ വിജയത്തിന് കാരണമായതെന്ന് പ്രവർത്തകർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.