ചേർത്തല: നഗരസഭാ കൗൺസിലറായ ഭാര്യയെ മുൻ കൗൺസിലറായ ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നുകാട്ടി പാർട്ടിയിൽ പരാതി. ഭർത്താവിനെ ബി.ജെ.പി സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന് ഭാര്യ മുന്നറിയിപ്പും നൽകി. നഗരസഭ 13ാം വാർഡ് കൗൺസിലറും ബി.ജെ.പി പ്രവർത്തകയുമായ രാജശ്രീ ജ്യോതിഷാണ് നിയോജകമണ്ഡലം പ്രസിഡന്റിന് കത്ത് നൽകിയത്. നഗരസഭാ മുൻ കൗൺസിലറും ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ ഡി. ജ്യോതിഷിനെ പുറത്താക്കണമെന്നാണ് ആവശ്യം. ഉപദ്രവം സഹിക്കാനാകാതെ ആർ.എസ്.എസ് നേതൃത്വത്തെയും ബി.ജെ.പി ജില്ല പ്രസിഡന്റിനെയും അറിയിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ വനിതാ കമീഷന് പരാതി നൽകുകയും ജില്ല വനിത ശിശു ക്ഷേമ ഓഫിസർക്ക് പരാതി കൈമാറുകയും ചെയ്തു.
വനിത ശിശു ക്ഷേമ ഓഫിസറുടെ റിപ്പോർട്ടിൽ ചേർത്തല മജിസ്ട്രേറ്റ് കോടതിയെടുത്ത കേസ് നിലനിൽക്കെ കഴിഞ്ഞ 20ന് രാത്രി തന്നെയും മകളെയും ദേഹോപദ്രവം നടത്തി വീട്ടിൽനിന്ന് ഇറക്കിവിട്ടെന്ന് രാജശ്രീ കത്തിൽ പറയുന്നു. ചേർത്തല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.