ആലപ്പുഴ: മൗലികാവകാശവും സെക്കുലറിസവും അടക്കമുള്ള ഭരണഘടനയുമായി ബന്ധപ്പെട്ട സുപ്രധാന പാഠഭാഗങ്ങൾ സി.ബി.എസ്.ഇ സിലബസിൽനിന്ന് ഒഴിവാക്കി. ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയതിെൻറ മറവിലാണ് നടപടി. കഴിഞ്ഞ വർഷം ഇത്തരത്തിൽ പൗരാവകാശം സംബന്ധിച്ച ഭാഗം ഒഴിവാക്കിയിരുന്നു.
ഇത്തവണ പൊളിറ്റിക്കൽ സയൻസ് ഒന്നാം പുസ്തകത്തിൽനിന്ന് ഭരണഘടനയുമായി ബന്ധപ്പെട്ട ഭാഗത്തെ ഫെഡറലിസം, കോൺസ്റ്റിറ്റ്യൂഷൻ ആസ് എ ലിവിങ് ഡോക്യുമെൻറ്, ഫിലോസഫി ഓഫ് ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ എന്നിവ നീക്കി.
രണ്ടാമത്തെ പുസ്തകത്തിലെ പൊളിറ്റിക്കൽ തിയറിയിൽനിന്ന് സ്വാതന്ത്ര്യം, സാമൂഹിക നീതി, പൗരത്വം, ദേശീയത, മതേതരത്വം, സമാധാനം എന്നീ ഭാഗങ്ങളും നീക്കി. കോവിഡ് മറവിൽ ലക്ഷദ്വീപിൽ നടത്തിയ പൗരാവകാശ ലംഘനങ്ങളുടെ തുടർച്ചയാണ് നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.