രാഷ്ട്രീയത്തിരക്കിലും പ്രവാസജീവിതത്തിലും റമദാനിലെ വ്രതത്തിന് അവധി നൽകാതെയാണ് മുൻ എം.പിയും ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ ഡോ. കെ.എസ്. മനോജിെൻറ ജൈത്രയാത്ര. അതിൽനിന്ന് കിട്ടുന്ന മാനസികവും ശാരീരികവുമായ സംതൃപ്തിയാണ് പ്രധാനം.
ആലപ്പുഴ എം.പിയായിരുന്ന കാലത്താണ് 'നോമ്പ്' ജീവിതത്തിലേക്ക് കടന്നെത്തുന്നത്. 2006ൽ ഇതിന് പ്രേരണയായത് പേഴ്സനൽ സ്റ്റാഫ് അംഗമായ രണ്ട് മുസ്ലികളുമായുള്ള സൗഹൃദവും സഹവാസവുമാണ്.
നോെമ്പടുക്കുന്ന അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദ്യനോെമ്പടുത്തു. പിന്നീടത് ജീവിതത്തിെൻറ ഭാഗമായി മാറി. 16 വർഷമായി അതിന് മുടക്കം വരുത്തിയിട്ടില്ല. എല്ലാവർഷവും റമദാനിലെ 30 നോമ്പിെൻറയും പുണ്യംതേടാറുണ്ട്. ആ ദിനചര്യകളിൽനിന്ന് ഇതുവരെ മാറിയിട്ടില്ല. ഇനിയും അങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഡോ. കെ.എസ്. മനോജ് 'മാധ്യമ' ത്തോട് പറഞ്ഞു.
പ്രവാസജീവിതം മതിയാക്കി സജീവരാഷ്ട്രീയത്തിലേക്ക് വീണ്ടും ഇറങ്ങിയതോടെ താമസം ആലപ്പുഴയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ ഡോ. സൂസൻ എബ്രഹാമും മകൻ അതുൽ കുരിശിങ്കലും നോെമ്പടുക്കാറില്ലെങ്കിലും നോമ്പുകാരനായ തനിക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ട്. പുലർച്ചയുള്ള ഇടഅത്താഴം മുതൽ വൈകീട്ടത്തെ നോമ്പുതുറ അടക്കമുള്ള വിഭവങ്ങൾ ഒരുക്കുന്നത് ഭാര്യയാണ്. നാട്ടിലേക്കാൾ പ്രവാസജീവിതത്തിലെ നോമ്പായിരുന്നു കൂടുതൽ എളുപ്പം.
മസ്കത്തിലെ ബദൽ അൽ സമാ ആശുപത്രിയിലെ വർഷങ്ങൾ നീണ്ട ഡോക്ടർ ജീവിതത്തിലും 'നോമ്പ്' കൂടെതന്നെ നിലനിർത്തി. ജോലിക്കിടയിൽ വന്നെത്തുന്ന നോമ്പ് ഒരിക്കൽപോലും ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. അവിടെ എല്ലാവരും നോെമ്പടുക്കുന്നുവെന്നതാണ് ഏറെ ആശ്വാസം. ആശുപത്രിയിൽ തന്നെ സമൂഹനോമ്പുതുറയിലാണ് പങ്കാളിയാവുന്നത്. നാട്ടിലേക്ക് തിരിച്ചെത്തിയശേഷം വെന്നത്തിയ ആദ്യനോമ്പിലെ രണ്ടുദിവസം പള്ളിയിൽപോയാണ് നോമ്പുതുറന്നത്. ബാക്കിയുള്ളത് വീട്ടിലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.