ആലപ്പുഴ: മരുന്ന് കമ്പനികൾ കുടിശ്ശികയുടെ പശ്ചാത്തലത്തിൽ നിസ്സഹകരിച്ചതോടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. കുടിശ്ശിക തീർക്കുന്നതടക്കം നടപടികളും കൂടാതെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുറമെ നിന്ന് മരുന്ന് എത്തിക്കുന്നതിനുമാണ് നടപടി. മെഡിക്കൽ കോളജ് ആശുപത്രിക്ക് പുറമെ ചെങ്ങന്നൂർ ജില്ല ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ മരുന്ന് ക്ഷാമം പരിഹരിക്കുന്നതിന് നടപടിയായതായി അധികൃതർ പറഞ്ഞു.
മെഡിക്കൽ കോളജ് ഫാർമസിയിൽ കുറവുള്ള മരുന്നുകളുടെ പട്ടിക നൽകാൻ ഫാർമസി വിഭാഗത്തോട് ആവശ്യപ്പെട്ടു. മരുന്നുകളുടെ ഇൻഡൻറ് മെഡിക്കൽ സെയിൽസ് കോർപറേഷന് നൽകും. ചില ആൻറിബയോട്ടിക്കുകൾ മാത്രമാണ് മൂന്നിടങ്ങളിലെയും ഫാർമസിയിൽ സ്റ്റോക്കുള്ളത്. രക്തസമ്മർം, അർബുദം, കാർഡിയോളജി, യൂറോളജി വിഭാഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുകളുടെ ക്ഷാമം പരിഹരിച്ചിട്ടില്ല. കോവിഡാനന്തര ചികിത്സയുടെ ഭാഗമായി രക്തം കട്ടപിടിക്കാതിരിക്കുന്നതിന് നൽകേണ്ടതും പേവിഷബാധ കുത്തിവെപ്പിനുള്ള മരുന്നുകളും ഇല്ല. ഇൻഹേലറും ലഭ്യമല്ല. കായംകുളം താലൂക്ക് ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിച്ചു. ഇവിടെ പ്രധാനമായും മുറിവിൽ അണുബാധയുണ്ടാകാതിരിക്കാനുള്ള ടി.ടി കുത്തിവെപ്പിന് ആവശ്യമുള്ള മരുന്നിനായിരുന്നു ക്ഷാമം. ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ ഹൃേദ്രാഗികൾക്കുള്ള ക്ലോപൈലറ്റ് മരുന്ന് ലഭിച്ചില്ല. മെഡിക്കൽ കോർപറേഷൻ മരുന്നിെൻറ വിതരണം നിർത്തിവെച്ചിരിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.